Logo Below Image
Thursday, April 3, 2025
Logo Below Image
Homeഅമേരിക്കഡാലസിൽ അന്തരിച്ച ശോശാമ്മ സാമൂവേലിന്റെ സംസ്കാരം ഇന്ന്

ഡാലസിൽ അന്തരിച്ച ശോശാമ്മ സാമൂവേലിന്റെ സംസ്കാരം ഇന്ന്

ഷാജി രാമപുരം

ഡാലസ് : സെറാമ്പുർ തിയോളജിക്കൽ യൂണിവേഴ്സിറ്റി, കോട്ടയം മാർത്തോമ്മ തിയോളജിക്കൽ സെമിനാരി, കൂടാതെ അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ അദ്ധ്യാപകനായിരുന്ന പത്തനംത്തിട്ട മല്ലശ്ശേരി വലിയവീട്ടിൽ ഡോ. വി.ടി സാമൂവേലിന്റെ സഹധർമ്മിണി അന്തരിച്ച സൂസി സാമൂവേലിന്റെ (86) സംസ്കാരം മാർച്ച്‌ 8 ശനിയാഴ്ച (ഇന്ന്).

ഡാലസിലെ പ്ലാനോ സെഹിയോൻ മാർത്തോമ്മ ദേവാലയത്തിൽ (3760, 14th St, Plano, Tx 75074) രാവിലെ 9 മണി മുതൽ സംസ്കാര ശുശ്രുഷയും, പൊതുദർശനവും നടത്തപ്പെടും. ഒന്നാം ഭാഗ ശുശ്രുഷക്ക് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ നേതൃത്വം നൽകും. സംസ്കാര ശുശ്രുഷക്കും, പൊതുദർശനത്തിനും ശേഷം 12.30 ന് പ്ലാനോ മ്യുച്ചുവൽ സെമിത്തേരിയിൽ (Mutual Cemetery, 2128 18th St, Plano, Tx) സംസ്കരിക്കും.

കോട്ടയം തോട്ടയ്ക്കാട് മലയിൽ കുടുംബാഗമായ ശോശാമ്മ സാമൂവേൽ കാനഡ, ന്യൂയോർക്ക്, ലൂസിയാന എന്നിവിടങ്ങളിൽ രജിസ്റ്റേർഡ് നേഴ്‌സ് ആയി ദീർഘനാൾ ജോലി ചെയ്തിരുന്നു.

മക്കൾ : ലിസ കോശി (ഹ്യുസ്റ്റൺ), തോമസ് സാമൂവേൽ, ജെയിംസ് സാമൂവേൽ (ഇരുവരും ഡാലസ് )

മരുമക്കൾ : അജിത്ത് കോശി, അന്ന സാമൂവേൽ, ഡാന സാമൂവേൽ

കൊച്ചുമക്കൾ : നോവ, ബെല്ല, ജയ

സംസ്കാര ചടങ്ങുകൾ https://www.youtube.com/c/provisionlive എന്ന ലിങ്കിൽ കാണാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : ഡോ. വി.ടി സാമൂവേൽ 469 544 6374

തോമസ് സാമൂവേൽ 512 694 2900

ഷാജി രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments