പ്രകൃതിയാമമ്മതൻ മടിയിൽ
വളർന്നൊരു വൃക്ഷലതാദികളേ
കാറ്റിൻകരങ്ങളിൽ ആടി രസിച്ചൊരു
പുഷ്പ സൗഗന്ധികളേ,
ചിന്തയില്ലാത്തൊരു
മാനുഷജന്മത്തിൻ വഞ്ചനതൻ കാലമിതേ.
മർത്യജന്മത്തിൻ സ്വാർത്ഥതയാലെ
വനലത വെട്ടിനശിപ്പിച്ചിടുന്നു.
ഇരുനില സൗധങ്ങൾ
കെട്ടിപ്പടുക്കുവാൻ
കാടിനെ ക്രൂരമായി കൊന്നിടുന്നു.
വനഭംഗിയും പ്രകൃതി തൻ
ലാളിത്യവും
ക്യാൻവാസിൽ പകർത്തിയ
ചിത്രത്തെ സ്നേഹിക്കു സ്നേഹിതരേ.
മരമൊരു വരമെന്നു തിരിച്ചറിഞ്ഞീടുക .
ഒരു ചെടിയെങ്കിലും നട്ടീടുക നിങ്ങൾ.
പ്രകൃതിതൻ ലാളിത്യം ഉയർന്നിടട്ടെ
പക്ഷി വൃക്ഷാദികൾ ഉല്ലസിച്ചിടട്ടെ.
പ്രകൃതിയാമമ്മയെ വണങ്ങിടേണം.
ജയേഷ് പണിക്കർ✍