കോട്ടക്കലില്‍ ലഹരിക്ക് അടിമയാക്കി പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
സംഭവത്തില്‍ വേങ്ങര ചേറൂർ സ്വദേശി അലുങ്ങല്‍ അബ്ദുല്‍ ഗഫൂറി(23) നെ അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ ആണ് പെണ്‍കുട്ടിയെ പ്രതി പരിചയപ്പെട്ടത്.
ഭക്ഷണത്തില്‍ രാസ ലഹരി കലർത്തി നല്‍കി ലഹരിക്ക് അടിമയാക്കിയാണ് പെണ്‍കുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചത്. 2020ഇല്‍ പ്ലസ് വണ്‍ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നു. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയില്‍ നിന്ന് മോചിത ആയ ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോട്ടക്കല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാർ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. തുടർന്നാണ് ലഹരിക്ക് അടിമയാണെന്ന് പെണ്‍കുട്ടി പോലും തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.