Sunday, January 5, 2025
Homeകേരളംമധ്യവയസ്കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ സംഭവം; മക്കളെ വെറുതെ വിട്ട് കോടതി.

മധ്യവയസ്കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ സംഭവം; മക്കളെ വെറുതെ വിട്ട് കോടതി.

Kerala Bus

മാനന്തവാടി: മധ്യവയസ്കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. 2017ൽ എടവക പൈങ്ങാട്ടിരിയിലാണു ‘ദൃശ്യം മോഡൽ’ കൊലപാതകം അരങ്ങേറിയത്.

നല്ലൂർനാട് വില്ലേജ് ഓഫിസ് പരിസരത്തു നിർമാണം നടക്കുന്ന വീടിനകത്തു കുഴിച്ചിട്ട നിലയിലാണ് ആശൈക്കണ്ണന്റെ മൃതദേഹം കണ്ടെത്തിയത്.ആശൈക്കണ്ണന്റെ മക്കളായ അരുണ്‍ പാണ്ട്യന്‍(29), ജയ പാണ്ടി, ഇവരുടെ സുഹൃത്ത് അര്‍ജുന്‍ (22) എന്നിവരെയാണു കുറ്റക്കാരല്ലെന്നു കണ്ടെത്തി മാനന്തവാടി അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ടി. ബിജു വെറുതെവിട്ടത്.

പ്രതികള്‍ ആശൈക്കണ്ണനെ സ്റ്റീല്‍ പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊന്നെന്നായിരുന്നു കേസ്.ജോലിക്കെത്തിയ കെട്ടിടനിർമാണ തൊഴിലാളികൾ, മുറിക്കകത്തെ മണ്ണ് താഴ്‌ന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു കുഴിച്ചുനോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.

വല്ലപ്പോഴും മാത്രം വീട്ടിലെത്തിയിരുന്ന ആശൈക്കണ്ണൻ വീട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കുകയും ഭാര്യയെ മർദിക്കുകയും ചെയ്തെന്നു പരാതിയുണ്ടായിരുന്നു. ഡിഎൻഎ പരിശോധനാഫലം, ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ, സാഹചര്യത്തെളിവുകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള കേസിൽ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിക്കാത്തതിനാലാണു പ്രതികളെ വെറുതെ വിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments