Thursday, December 26, 2024
Homeഅമേരിക്കസുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ

സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ

രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ സംവിധാനത്തിൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, എന്നാൽ താൻ കേസ് കൊട് എന്നീ രണ്ടു ചിത്രങ്ങൾക്ക് ശേഷം, തൻ്റെ മൂന്നാമതു ചിത്രമായ സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ ഒരു പ്രണയ കഥയുമായി സംവിധായകൻ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു.

ചലച്ചിത്ര വൃത്തങ്ങളിൽ ഇതിനകം തന്നെ ഏറെ കൗതുകവും പ്രതീക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് ഈ ചിത്രം. മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഏറെ വൈവിദ്ധ്യവും, കൗതുകവും നൽകുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിക്കമ്പനി, പ്രഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരുടെ ഒഫീഷ്യൽ പേജുകളിലൂടെയാണ് പുറത്തുവിട്ടിരിക്കുകയാണ്.

ഒരു പ്രണയ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കും വിധത്തിലാണ് പോസ്റ്ററിലെ അഭിനേതാക്കളുടെ ലുക്കും വേഷവിധാനവും ഒരുക്കിയിരിക്കുന്നത്. രാജേഷ് മാധവനും, ചിത്രാ നായരുമാണ് സുരേശനേയും സുമലതയേയും അവതരിപ്പിക്കുന്നത്. പോസ്റ്ററിൽ കുഞ്ചാക്കോ ബോബൻ്റെ സാന്നിധ്യവുമുണ്ട്. കൊഴുമ്മൽ രാജീവനായി പ്രേഷകരുടെ മനംകവർന്ന കുഞ്ചാക്കോ ബോബൻ്റെ സാന്നിദ്ധ്യവും ഏറെ കൗതുകം പകരുന്നു.

വലിയ മുതൽമുടക്കിൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് തലപ്പള്ളിയും, ഇമ്മാനുവൽ ജോസഫും ചേർന്നാണ്. ഏറെ വിജയം നേടിയ അജഗജാന്തരം എന്ന ചിത്രത്തിനു ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഡോൺ വിൻസൻ്റ് ഈണമിട്ട ഇതിലെ ഗാനങ്ങൾ ഇതിനകം ഏറെ വൈറലായിരിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, ഛായാഗ്രഹണം സബിൻ ഊരാളു കണ്ടി, എഡിറ്റിംഗ് ആകാശ് തോമസ്, കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ കൂടാതെ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂരുമാണ്.

പയ്യന്നൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കായിരിക്കുന്നത്. ശ്രീ ഗോകുലം ഫിലിംസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments