Logo Below Image
Monday, March 17, 2025
Logo Below Image
Homeലോകവാർത്തപട്ടിണി നടുവിൽ ഗാസയിൽ റംസാൻ.

പട്ടിണി നടുവിൽ ഗാസയിൽ റംസാൻ.

ഗാസ സിറ്റി; പട്ടിണിയുടെയും ബോംബുകളുടെയും നടുവിൽ റംസാൻ വ്രതാരംഭത്തിന്‌ തയ്യാറെടുത്ത്‌ പലസ്‌തീൻ ജനത. വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതിനാൽ കടുത്ത അരക്ഷിതാവസ്ഥയിലാണ്‌ ഇത്തവണത്തെ റംസാൻ. അലങ്കാരപ്പണികൾ നടത്താൻ വീടുകളോ ഇഫ്‌താർ വിരുന്ന്‌ നടത്താൻ ഭക്ഷണമോ ഇല്ല.

‘‘ഇത്തവണ ഞങ്ങൾ പ്രത്യേകം തയ്യാറെടുപ്പുകൾ ഒന്നും നടത്തുന്നില്ല. ഞങ്ങൾക്ക് കുറച്ച് ടിന്നിലടച്ച ഭക്ഷണം മാത്രമേ ഉള്ളൂ. മിക്ക ഭക്ഷ്യവസ്തുക്കൾക്കും സങ്കൽപ്പിക്കാനാകാത്ത വിലയാണ്‌’’–- റാഫയിൽ അഭയം പ്രാപിച്ച മഹ എന്ന യുവതി പറഞ്ഞു. തെക്കൻ ഗാസയിലെ റാഫയിൽ ആകെ ജനസംഖ്യയുടെ പകുതിയും പ്ലാസ്റ്റിക്‌ കൂടാരങ്ങളിൽ ജീവിക്കുകയാണ്‌.

അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 31,045 കവിഞ്ഞു. ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്‌. നുസൈറത്ത് അഭയാർഥി ക്യാമ്പിലും അൽ-മവാസി മേഖലയിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. ഭക്ഷണം കിട്ടാക്കനിയായ വടക്കൻ ഗാസയിൽ പോഷകാഹാരക്കുറവുമൂലം ഒരു ശിശുവും യുവതിയും മരിച്ചു. ഇതോടെ പട്ടിണിമൂലം മരിച്ചവരുടെ എണ്ണം 25 ആയി.

റംസാൻ അടുത്തതോടെ ജെറുസലേമിലെ അൽ അഖ്‌സ പള്ളിക്കു ചുറ്റും ആയിരക്കണക്കിനു പൊലീസുകാരെയാണ്‌ ഇസ്രയേൽ വിന്യസിച്ചത്‌. വെസ്റ്റ്‌ ബാങ്കിലും കടുത്ത നിയന്ത്രണമാണ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments