സംസ്ഥാനത്തു ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ശനിയാഴ്ചയും 80 രൂപ കുറഞ്ഞിരുന്നു.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 65680 രൂപയാണ് വില. 22 കാരറ്റ് ഗ്രാമിന് 8210 രൂപയും നൽകണം. 10 രൂപ മാത്രമാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6760 രൂപയായി.
വെള്ളിയുടെ വില ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 110 രൂപയാണ് ഇന്ന് സംസ്ഥാനത്ത് ഈടാക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 65840 രൂപയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ വിലക്കയറ്റത്തെ അപേക്ഷിച്ച് നേരിയ വിലക്കുറവാണ് ഇന്ന് കാണാൻ സാധിക്കുന്നത്. ഇതാണ് ആഭ്യന്തര വിപണിയിലും സ്വർണ വില കുറയാൻ കാരണമായത്. ഡോളര്‍ സൂചിക 103.76 എന്ന നിരക്കില്‍ തുടരുകയാണ്. ഡോളര്‍ കരുത്ത് കൂടിയാല്‍ ഒരുപക്ഷേ വരും ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കാം.