കൊല്ലം:കൊല്ലം ഓച്ചിറയിൽ 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയടക്കം നാല് പേർ എക്സൈസിൻ്റെ പിടിയിൽ. ഒഡീഷ സ്വദേശികളായ ബിക്കാരി ചരൺ ഗൗഡ (27 വയസ്), സുശാന്ത് കുമാർ (22 വയസ്), രാജേഷ്‌കുമാർ (18 വയസ്), ഓച്ചിറ സ്വദേശി രാജേഷ്കുമാർ (41 വയസ്) എന്നിവരാണ് പിടിയിലായത്.
കൊല്ലം എസൈസ് സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ കൊല്ലം എക്സൈസ് എൻഫോഴ്സസ്മെൻ്റ് & ആൻ്റി നാർകോട്ടിക്ക് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ്.എസിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും കൊല്ലം എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ 10.086 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിൽ നിന്നും കഞ്ചാവ് ശേഖരിച്ച് കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന് ജില്ലയിൽ മൊത്തവിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ്.സി.പി, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രേം നസീർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ.ജെ.ആർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ആയ അജിത്.
ബി.എസ്, അനീഷ്.എം.ആർ, ജൂലിയൻ ക്രൂസ്, ജോജോ. ജെ, സൂരജ്.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ.ജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ്.എസ്.കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.