Logo Below Image
Sunday, March 16, 2025
Logo Below Image
Homeകേരളംമോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകള്‍ ഇനി ഉച്ചവരെ.

മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകള്‍ ഇനി ഉച്ചവരെ.

മോട്ടോർ വാഹന വകുപ്പ് ഓഫിസുകളില്‍ ഇനി ഉച്ചക്കുശേഷം ഇടപാടുകാർക്ക് പ്രവേശനമില്ല. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകള്‍ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം.

മുഴുവൻ അപേക്ഷകളിലും ഇനി അഞ്ചു ദിവസത്തിനുള്ളില്‍ തീർപ്പുകല്‍പിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അവകാശ വാദം. നിലവില്‍ വൈകീട്ട് അഞ്ചുവരെ ലഭിച്ചിരുന്ന സേവനമാണ് രാവിലെ 10 മുതല്‍ ഒന്നുവരെയായി പരിമിതപ്പെടുത്തിയത്.

മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസുകളില്‍ വിവിധ സേവനങ്ങള്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍, പൊതുജനങ്ങളുടെ നിവേദനം, പരാതികള്‍ എന്നിവ സേവനാവകാശ നിയമത്തില്‍ നിഷ്കർഷിക്കുന്ന സമയപരിധിക്കുള്ളില്‍ തീർപ്പാക്കത്തത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു.

ഇതിനു പരിഹാരം കാണാൻ, ഉദ്യോഗസ്ഥർക്ക് അപേക്ഷകള്‍ വേഗത്തില്‍ തീർപ്പാക്കാനുള്ള സമയം ലഭിക്കാൻ വേണ്ടിയാണ് ഉച്ചക്കു ശേഷമുള്ള ഇടപാടുകള്‍ നിർത്തലാക്കിയതെന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാനും തല്‍സ്ഥിതി ഓഫിസില്‍ എത്താതെതന്നെ മനസ്സിലാക്കാനുമുള്ള അവസരം കാര്യക്ഷമമാക്കും. ഡ്യൂപ്ലിക്കേറ്റ് ആർ.സി ഹിയറിങ്, പെർമിറ്റ് ട്രാൻസ്ഫർ, മരിച്ചവരുടെ ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങി വളരെ ചുരുങ്ങിയ കാര്യങ്ങള്‍ക്കുമാത്രം അപേക്ഷകർ നേരില്‍ എത്തേണ്ടതുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പിലെ ഉന്നതർ പരിഷ്കാരത്തെ കുറിച്ച്‌ പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments