Wednesday, January 1, 2025
Homeകേരളംബലാത്സംഗക്കേസിൽ പ്രതിയായിരിക്കെ 62-ാം പിറന്നാള്‍ ആഘോഷിച്ച് സിദ്ദിഖും കുടുംബവും: വിമർശനവുമായി സോഷ്യൽ മീഡിയ

ബലാത്സംഗക്കേസിൽ പ്രതിയായിരിക്കെ 62-ാം പിറന്നാള്‍ ആഘോഷിച്ച് സിദ്ദിഖും കുടുംബവും: വിമർശനവുമായി സോഷ്യൽ മീഡിയ

ബലാത്സംഗക്കേസിൽ പ്രതിയായിരിക്കെ 62-ാം പിറന്നാള്‍ ആഘോഷിച്ച് സിദ്ദിഖും കുടുംബവും. സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. അതേസമയം സിദ്ദിഖിന് മകൻ ഷഹീൻ സിദ്ദിഖും പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. തന്റെ കുഞ്ഞിന് സിദ്ദിഖ് നൂലുകെട്ടുന്ന ചിത്രം പങ്കുവച്ചാണ് ഷഹീൻ ആശംസകൾ പങ്കുവെച്ചത്. വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ’ എന്നെ അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

സിദ്ദിഖിന്റെ 62ാം പിറന്നാളായിരുന്നു ഇന്ന്. മികച്ച സ്വഭാവ നടൻ, അവതാരകൻ എന്നീ നിലകളിൽ നിരവധി ആരാധകരുള്ള നടൻ കൂടിയാണ് സിദ്ദിഖ്. എന്നാൽ സിദ്ദിഖ് ഇപ്പോൾ ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനാണ്.

നടിയുടെ പീഡന പരാതിയിൽ കഴിഞ്ഞ ദിവസമായിരുന്നു സുപ്രീം കോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സിദ്ദിഖ് ഒളിവിലായിരുന്നു. ഇപ്പോൾ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനങ്ങളും ഉയരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments