ക്രിസ്മസ് -പുതുവത്സര ബമ്പർ ടിക്കറ്റിന്റെ വില്പന കുതിച്ചുയരുന്നു. ഡിസംബർ 17ന് ആരംഭിച്ച ടിക്കറ്റിന്റെ വില്പന ഇതുവരെ 20 ലക്ഷം കടന്നു. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 20 പേർക്ക് ഒരുകോടി രൂപ വീതവും നൽകും.
പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയിൽ ഒന്നാം സ്ഥാനത്തുള്ളത്. നാല് ലക്ഷത്തിലധികം ടിക്കറ്റുകളാണ് പാലക്കാട് ഇതുവരെ വിറ്റത്. തിരുവനന്തപുരം രണ്ടാം സ്ഥാനത്തും തൃശൂർ മൂന്നാം സ്ഥാനത്തുമാണ്. സമ്മാനഘടനയിൽ വരുത്തിയ മാറ്റവും ടിക്കറ്റ് വിൽപ്പന കുതിച്ചുവരാൻ കാരണമാണെന്ന് വിലയിരുത്തുന്നുണ്ട്. 400 രൂപയാണ് ക്രിസ്മസ് പുതുവത്സര ബമ്പറിന്റെ വില. ഫെബ്രുവരി 5നാണ് നറുക്കെടുപ്പ്.