പ്രശസ്ത ഒഡിയ കവിയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ കവി രമാകാന്ത് രത് (90) അന്തരിച്ചു. ഒഡിയ സാഹിത്യത്തില്‍ ഒരു യുഗം തന്നെ ഇതോടെ അവസാനിച്ചിരിക്കുകയാണ്.
1934 ഡിസംബര്‍ 13ന് കട്ടക്കിലാണ് അദ്ദേഹത്തിന്റെ ജനനം. രവന്‍ഷാ സര്‍വകലാശാലയില്‍ നിന്നാ് ഇംഗ്ലീഷില്‍ മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കിയത്. 1957യില്‍ ഐഎഎസില്‍ സേവനം നടത്തുമ്പോഴും സാഹിത്യവുമായുള്ള തന്റെ ബന്ധം അദ്ദേഹം തുടര്‍ന്നു. 1992വരെ നീണ്ടുനിന്ന് ഔദ്യോഗിക ജീവിതത്തില്‍ ഒഡിഷ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാതെ ദിനാര, സന്ദിഗ്ധ മൃഗയ, സപ്തമ ഋതു, സചിത്ര അന്ധാര, ശ്രേഷ്ഠ കവിത തുടങ്ങിയവ രമാകാന്തിന്റെ പ്രശസ്ത കൃതികളാണ്.
അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് രചനയായ ശ്രീ രാധയ്ക്ക് 1992ലെ സരസ്വതി സമ്മാന്‍ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രമുഖമായ പല കൃതികളും ഇംഗ്ലീഷിലേക്കും മറ്റുള്ള ഇന്ത്യന്‍ ഭാഷകളിലേക്കും തര്‍ജ്ജിമ ചെയ്തിട്ടുണ്ട്.
നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന് ലഭിച്ച പ്രമുഖമായ അംഗീകാരങ്ങള്‍ 1977ലെ സാഹിത്യ അക്കാദമി അവാര്‍ഡ്, 1984ലെ സരള അവാര്‍ഡ്, 1990ലെ ബിശ്വ സമ്മാന്‍, 2009ലെ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിവയാണ്. 2006ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.