Logo Below Image
Sunday, March 23, 2025
Logo Below Image
Homeഇന്ത്യപ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഏകദേശം 99 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഏകദേശം 99 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഏകദേശം 99 ലക്ഷം അക്കൗണ്ടുകൾ ജനുവരി ഒന്നിനും ജനുവരി 30നും ഇടയില്‍ നിരോധിച്ച കണക്കാണിത്. വാട്‌സ്ആപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനും പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും വാട്‌സ്ആപ്പ് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്.

മുൻകരുതൽ നിരോധനങ്ങൾക്ക് പുറമേ, ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ഔദ്യോഗിക പരാതി പരിഹാര മാർഗങ്ങൾ വഴി വാട്ട്‌സ്ആപ്പിന് 9,474 പരാതി റിപ്പോർട്ടുകൾ ലഭിച്ചു. വാട്‌സ്ആപ്പ് വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചത് എന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ഉപയോക്താക്കള്‍ പ്ലാറ്റ്‌ഫോമിന്റെ നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ അക്കൗണ്ടുകള്‍ നിരോധിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുതിയ ഐടി നിയമം അനുസരിച്ചാണ് ഇപ്പോൾ മാസംതോറും സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് വാട്‌സ്ആപ്പ് പുറത്തുവിടുന്നത്. തട്ടിപ്പുകളെയോ ദുരുപയോഗത്തെയോ സൂചിപ്പിക്കുന്ന പെരുമാറ്റ രീതികളെ എളുപ്പം കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

ബള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനോ, തട്ടിപ്പ് സന്ദേശങ്ങള്‍ അയയ്ക്കാനോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അക്കൗണ്ട് നിരോധനം പ്രതീക്ഷിക്കാമെന്ന് വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിരോധിക്കപ്പെടാതിരിക്കാന്‍ വാട്‌സ്ആപ്പിന്‍റെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ദുരുപയോഗപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments