Saturday, January 11, 2025
Homeഇന്ത്യകേന്ദ്ര സർക്കാർ ആദ്യത്തെ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അനുമതി നൽകി

കേന്ദ്ര സർക്കാർ ആദ്യത്തെ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അനുമതി നൽകി

ഡൽഹി: ഡൽഹിയിലെ സിഐഎസ്എഫ് ആസ്ഥാനത്ത് റിക്രൂട്ട്മെന്റും പ്രത്യേക പരിശീലന തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്.1,000-ലധികം ഉദ്യോഗസ്ഥരെ ഉൾക്കൊള്ളുന്ന ബറ്റാലിയന് ആണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും സുരക്ഷ വർധിപ്പിക്കാൻ ആണ് തീരുമാനിച്ചിരിന്നു.

വിമാനത്താവളങ്ങളിലും മറ്റ് സുപ്രധാന കേന്ദ്രങ്ങളിലും കൂടുതൽ സേനയെ വിന്യസിക്കാനാണ് സർക്കാർ തീരുമാനം ഇത് കണക്കിലെടുത്താണ് പുതിയ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അംഗീകാരം നൽകിയിരിക്കുന്നത്.

സീനിയർ കമാൻഡൻ്റ് റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിൽ ആണ് പ്രത്യേക വനിതാ റിസർവ് യൂണിറ്റിന് അംഗീകാരം നൽകിയിരിക്കുന്നത്. 1,025 ഉദ്യോഗസ്ഥരുള്ള ബറ്റാലിയൻ ആണ് ഉത്തരവ് എത്തിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം ഉദ്യോഗസ്ഥരുള്ള സിഐഎസ്എഫിന്റെ അംഗബലത്തിൽ നിന്നാണ് പുതിയ ബറ്റാലിയൻ രൂപീകരിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും സുരക്ഷക്കായി ഇപ്പോൾ സ്ത്രീകൾ നിൽക്കുന്നുണ്ട്. ഡൽഹി മെട്രോ, 68 സിവിൽ എയർപോർട്ടുകൾ എന്നിവിടങ്ങളിൽ എല്ലാം ഇപ്പോൾ സുരക്ഷക്കയി വനിതകൾ ഉണ്ട്. ചരിത്ര സ്മാരകങ്ങളായ താജ്മഹൽ, ചെങ്കോട്ട എന്നിവിടങ്ങളിലും നിൽക്കുന്നത് വനിത ഉദ്യോഗസ്ഥർ തന്നെയാണ്. എന്നാൽ വനിതകൾക്ക് മാത്രമായി റിസർവ് ബറ്റാലിയൻ വേണമെന്ന സേനയുടെ ആവശ്യമാണ് ഇപ്പോൾ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ഇനി കൂടുതൽ സ്ഥലങ്ങളിൽ സ്ത്രീകൾ ആയിരിക്കും സുരക്ഷാ ഉദ്യോഗസ്ഥരായി നിൽക്കുന്നത്.

പുതുതായി തെരഞ്ഞെടുത്ത ബറ്റാലിയന് പുതിയ ഉത്തരവാദിത്യങ്ങളെ കുറിച്ച് വിശദീകരണം നൽകും. എയർപോർട്ട് സുരക്ഷ, ഡൽഹി മെട്രോ റെയിൽ, വിഐപി സുരക്ഷ, തെരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന താത്കാലിക ചുമതലകൾ എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങൾ എല്ലാം ഇവർക്ക് നൽകും. നിലവിൽ 12 റിസർവ് ബറ്റാലിയനുകളാണ് സിഐഎസ്എഫിലുള്ളത്.ആണവ, ബഹിരാകാശ കേന്ദ്രങ്ങൾ, ബെംഗളൂരുവിലെയും പുനെയിലെയും ഇൻഫോസിസ് ഓഫീസുകൾ, ഗുജറാത്തിലെ ജാമ്‌നഗറിലെ റിലയൻസ് റിഫൈനറി ഉൾപ്പെടയുള്ള സ്വകാര്യമേഖലാ കേന്ദ്രങ്ങൾക്കും സുരക്ഷ ചുമതല ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്.

സിഐഎസ്എഫ് ഇപ്പോൾ 12 റിസർവ് ബറ്റാലിയനുകൾ ആണ് പ്രവർത്തിക്കുന്നത്. വിവിധ തരത്തിലുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്താണ് ഇവർ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് സീസൺ എത്തിയാൽ പല തരത്തിലുള്ള അധികം ചുമതലകൾ ഇവർക്ക് ഏർപ്പിക്കും. പ്രധാനസ്ഥലങ്ങളിൽ കാവൽ നിൽക്കുന്നതും സിഐഎസ്എഫ് ബറ്റാലിയൻ തന്നെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments