ഒഡിഷയിൽ ബുധനാഴ്ച രാത്രിയാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഒഡിഷ സ്വദേശിയായ ദസറ മുണ്ടയാണ് ഭാര്യയായ ചിനി മുണ്ടയെ അമ്പെയ്ത് കൊന്നത്. ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു തര്‍ക്കം. ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. അയാള്‍ക്കൊപ്പം ജോലി ചെയ്യരുതെന്ന് ദസറ പലതവണ ചിനിയോട് പറഞ്ഞിരുന്നു. ഒരുഘട്ടത്തില്‍ ജോലിയ്ക്ക് പോകേണ്ടെന്നും ദസറ ചിനിയോട് പറഞ്ഞു. എന്നാല്‍ ജോലി ഉപേക്ഷിക്കാന്‍ ചിനി തയ്യാറായില്ല. ഇതാണ് ഇവര്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകാന്‍ കാരണം.
സംഭവം നടന്ന ദിവസവും ഇതേച്ചൊല്ലി ഇരുവരും തര്‍ക്കത്തിലായി. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ദസറ ചിനിയ്ക്ക് നേരെ അമ്പെയ്തു. ചിനിയുടെ നെഞ്ചിലാണ് അമ്പ് തറച്ചുകയറിയത്.ഉടന്‍ തന്നെ ദസറയും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് ചിനിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ദസറ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്,’’ പോലീസ് പറഞ്ഞു.