പുതുവർഷത്തിൽ ആദ്യം തിയേറ്ററിലെത്തിയ ചിത്രം. ടൊവിനോ തോമസ്, തൃഷ, വിനയ് റായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഐഡന്റിറ്റി, ഏറെ ട്വിസ്റ്റുകളും സസ്പെൻസും പ്രവചനാതീതമായ കഥാഗതിയുമെല്ലാമായി ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ്.
ദുരൂഹമായൊരു കൊലപാതകത്തിനു സാക്ഷിയാവുകയാണ് അലീഷ (തൃഷ). കേരള പൊലീസും കർണാടക പൊലീസുമൊക്കെ ഒരുപോലെ ഇൻവോൾവ്ഡ് ആയ കേസിന്റെ അന്വേഷണ ചുമതല എസ് പി അലൻ ജേക്കബിനാണ്. ഒരു അപകടത്തിനു ശേഷം വളരെ സങ്കീർണ്ണമായ ചില മെഡിക്കൽ അവസ്ഥകളിലൂടെയാണ് അലീഷ കടന്നുപോവുന്നത്.
ഒരു ഘട്ടത്തിൽ അലൻ ജേക്കബ് കേസ് അന്വേഷണത്തിനായി, സ്കെച്ച് ആർട്ടിസ്റ്റ് ഹരൺ ശങ്കറിൻ്റെ സഹായം തേടുന്നു. തുടർന്ന്, ഹരണിന്റെ സഹായത്തോടെ അലീഷയും അലനും ചേർന്ന് പ്രതിയുടെ ഒരു രേഖാചിത്രം തയ്യാറാക്കി ദുരൂഹതകളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്നു.
അഴിക്കും തോറും മുറുകുന്ന സങ്കീർണ്ണമായ കഥാസന്ദർഭങ്ങൾ… നിരവധി കഥകളും ഉപകഥകളും… പ്രധാന പ്ലോട്ടിനൊപ്പം