17.1 C
New York
Saturday, September 30, 2023
Home India കുവൈത്തിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ.

കുവൈത്തിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ.

കു​വൈ​ത്ത് സി​റ്റി: ഉ​യ​ർ​ന്ന താ​പ​നി​ല ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് പു​റം ജോ​ലി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം വ്യാ​ഴാ​ഴ്ച മു​ത​ൽ നി​ല​വി​ൽ​വ​രും. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ജൂ​ൺ ഒ​ന്നു​മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് മാ​ൻ പ​വ​ർ അ​തോ​റി​റ്റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വേ​ന​ൽ​ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്തു തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​വ​ർഷ​വും ഉ​ച്ച​സ​മ​യ​ത്ത് വി​ശ്ര​മം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

പ​ക​ൽ 11നും ​നാ​ലി​നും ഇ​ട​യി​ൽ നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യി​ക്ക​രു​തെ​ന്ന് തൊ​ഴി​ൽ ഉ​ട​മ​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ന​ഷ്ട​പ്പെ​ടു​ന്ന ജോ​ലി​സ​മ​യം രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. നി​രോ​ധി​ത സ​മ​യ​ത്ത് തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. നി​യ​മ​ലം​ഘ​ക​ർക്ക് ആ​ദ്യം മു​ന്ന​റി​യി​പ്പ് ന​ൽകും. ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഈ​ടാ​ക്കും. വി​ല​ക്ക് ലം​ഘി​ക്കു​ന്ന സ്ഥാ‍പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഫ​യ​ൽ മ​ര​വി​പ്പി​ക്കു​ന്ന​ത് ഉ​ൾ​​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽകി.

നി​യ​മ​പാ​ല​നം ഉ​റ​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യി തി​രി​ച്ച് നി​രീ​ക്ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ക്കും. അ​തേ​സ​മ​യം, ഈ​മാ​സം പ​കു​തി പി​ന്നി​ട്ട​തോ​ടെ കൂ​ടി​യ താ​പ​നി​ല ശ​രാ​ശ​രി 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. രാ​ത്രി​യും ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു​തുടങ്ങി
. ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഏ​റ്റ​വും ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്താ​ണ് കു​വൈ​ത്ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ലോ​ക​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ ​അ​ഞ്ചു സ്ഥ​ല​ങ്ങ​ൾ കു​വൈ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും ചൂ​ട് ക​ന​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: