നീല നിലാവിൻ പുഞ്ചിരി വെട്ടം
പടരും നിശീഥിനിയിൽ
ഞാൻ കണ്ടു മിഴികളിൽ
വിരഹവുമായി
ഏതോ രാക്കിളി പാടുന്നു
ഇണയെ പിരിഞ്ഞതിൻ
ഗദ്ഗദമാവാം
പ്രണയം തകർന്നതാവാം
വിടരാൻ കൊതിച്ചെന്റെ
മുറ്റത്തു നിൽക്കുന്ന
മുല്ലതൻ മൊട്ടുകളും
പാതി മയക്കത്തിൽ
മന്ദഹസിക്കുന്നു
പുലരിയെ സ്വപ്നം
കാണുകയാവാം
മനസിൽ മോഹം
വിരിയുകയാവാം
തിങ്കളും ഭൂമിയും
പരിരംഭണത്തിനായ്
നിശയുടെ മാറിൽ
ഒത്തുചേർന്നു
അതുകണ്ടു വാനിൽ
താരക കൂട്ടങ്ങൾ
നാണിച്ചു കൺചിമ്മി
തുടുത്തു നിന്നു
രാവിന്റെ കാഴ്ച്ചകൾ
ആവോളം കണ്ടപ്പോൾ
ഞാനും മയക്കത്തിൽ
വീണു പോയി