റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര പള്ളിപ്പടിയില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക്ഡ്രില്‍ നടത്തിയത്. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ രക്ഷപെടുത്തി ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു.
ഗ്രാമപഞ്ചായത് പ്രസിഡന്‍റുമാരായ രജനി ജോസഫ്, ടി കെ ജെയിംസ്, എ ബഷീര്‍ , ജയശ്രീ മനോജ്, ഡി എം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, കോഴഞ്ചേരി തഹസില്‍ദാര്‍ ടി കെ നൗഷാദ്, സബ് ഇന്‍സ്പെക്ടര്‍ കെ ആര്‍ രാജേഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ അഭിജിത് , ഡോ.ശരത് തോമസ് റോയ് , കില ജില്ലാ കോര്‍ഡിനേറ്റര്‍ ഇ നീരജ് എന്നിവര്‍ പങ്കെടുത്തു.