തിരക്കഥാകൃത്തും നാടകകൃത്തുമായിരുന്ന
ചേർത്തല നഗരസഭ 10-ാം വാർഡിൽ
ഇല്ലത്തു വെളി
PS കുമാർ (67) അന്തരിച്ചു.
15 സിനിമകൾക്ക് കഥയും തിരക്കഥയും
25 ഓളം നാടകങ്ങളും എഴുതി.
ഇദ്ദേഹം കഥയും തിരക്കഥയും നിർവ്വഹിച്ച ‘ശാന്തം’
സിനിമക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.
മോഹൻലാൽ നായകനായ ഹരിഹരൻപിള്ള ഹാപ്പിയാണ് , വിനയപൂർവ്വം വിദ്യാധരൻ , ഹർത്താൽ, ദീപങ്ങൾ സാക്ഷി തുടങ്ങിയ ചിത്രങ്ങുടെ കഥ
ഇദ്ദേഹത്തിൻ്റേതായിരുന്നു.
KPAC യ്ക്ക് വേണ്ടി നിരവധി നാടകങ്ങളും എഴുതി. ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലം
വർഷങ്ങളായി ഈ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് മരടിലുള്ള ശാന്തികവാടത്തിൽ.