തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമം ലംഘിച്ച് അട്ടപ്പാടിയിൽ വൻ ഭൂമി വിൽപന. വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ ബലത്തിൽ 875 ഏക്കർ ഭൂമിയാണ് വിൽപന നടത്തിയത്.
2023-24 കാലഘട്ടത്തിലാണ് വിൽപന നടന്നത്.വിൽപനക്ക് എതിരായ പരാതിയും വിറ്റ ആൾ നൽകിയ പരാതിയും അന്വേഷിക്കുന്നുവെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ അറിയിച്ചു. എം.കെ മുനീറിന്റെ ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്.