Thursday, November 14, 2024
Homeകേരളംവധശിക്ഷാ വിധി: പിഞ്ചുകുഞ്ഞ്​ ര​ണ്ടാ​ന​ച്ഛ​നി​ൽ​നി​ന്ന് നേ​രി​ട്ട​ത്​ സമാനതകളില്ലാത്ത പീഡനമെന്ന് കോടതി.

വധശിക്ഷാ വിധി: പിഞ്ചുകുഞ്ഞ്​ ര​ണ്ടാ​ന​ച്ഛ​നി​ൽ​നി​ന്ന് നേ​രി​ട്ട​ത്​ സമാനതകളില്ലാത്ത പീഡനമെന്ന് കോടതി.

പ​ത്ത​നം​തി​ട്ട: കു​​മ്പ​ഴ​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ ബാ​ലി​ക ര​ണ്ടാ​ന​ച്ഛ​നി​ൽ​നി​ന്ന് നേ​രി​ട്ട​ത്​ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പീ​ഡ​നം. 2021 ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.അ​ന്ന് മൂ​ന്നു മ​ണി​യോ​ടെ മാ​താ​വും അ​യ​ൽ​വാ​സി​യാ​യ സ്​​ത്രീ​യും ചേ​ർ​ന്ന്​ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കു​ട്ടി​യെ ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. രാ​ത്രി​യി​ൽ​ത​ന്നെ പ​രി​സ​ര പ്ര​ദേ​ശ​ത്തു​​നി​ന്ന്​ പി​ടി​യി​ലാ​യ പ്ര​തി ത​മി​ഴ്നാ​ട് വി​രു​തു​ന​ഗ​ർ സ്വ​ദേ​ശി അ​ല​ക്സ്‌ പാ​ണ്ഡ്യ​ൻ കൈ​വി​ല​ങ്ങു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു.പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​മ്പ​ഴ തു​ണ്ടു​മ​ൺ ക​ര​യി​ൽ​നി​ന്ന്​ പു​ല​ർ​ച്ചെ ആ​റോ​ടെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. വി​ചാ​ര​ണ​ക്കി​ടെ ഒ​രു​ത​വ​ണ പ്ര​തി കോ​ട​തി​വ​ള​പ്പി​ൽ ആ​ത്മ​ഹ​ത്യ​ക്കും ശ്ര​മി​ച്ചി​രു​ന്നു.

ത​മി​ഴ്നാ​ട് രാ​ജ​പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ അ​ല​ക്സ്‌ പാ​ണ്ഡ്യ​നും ര​ണ്ട്​ കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ കാ​മു​കി​യും തൊ​ഴി​ൽ​തേ​ടി കു​മ്പ​ഴ​യി​ലെ​ത്തി​യ​താ​ണ്. ഇ​വി​ടെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സ​മാ​യ ശേ​ഷ​മാ​ണ് കാ​മു​കി​യു​ടെ മൂ​ത്ത​കു​ട്ടി​യെ​യും കൊ​ണ്ടു​വ​ന്ന​ത്.
കു​ട്ടി​യെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യം. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ 67 മു​റി​വ്​ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ ക​ത്തി​കൊ​ണ്ട് വ​ര​ഞ്ഞ​തും ത​വി കൊ​ണ്ട് കു​ത്തി​യ​തും അ​ടി​ച്ച​തും കാ​ര​ണ​മാ​യി സം​ഭ​വി​ച്ച​താ​ണെ​ന്ന് തെ​ളി​ഞ്ഞു.
കു​ട്ടി മാ​ര​ക​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​ക്കു​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും പൊ​ലീ​സി​നെ അ​റി​യി​ച്ചു.

ത​ല പി​ടി​ച്ച് ഭി​ത്തി​യി​ൽ ഇ​ടി​ച്ച​തു​കാ​ര​ണം ത​ല​യു​ടെ പി​ന്നി​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ളു​മു​ണ്ടാ​യി. മു​ഖ​ത്തും നാ​ഭി​ക്കും തൊ​ഴി​ച്ചു.
കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ ല​ഹ​രി​ക്ക​ടി​മ​യാ​യ പ്ര​തി ത​മി​ഴ്നാ​ട്ടി​ൽ​വെ​ച്ചും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പൊ​ലീ​സ്​ സം​ഘം ക​ണ്ടെ​ത്തി.അ​ന്ന്​ തി​രു​െ​ന​ൽ​വേ​ലി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ഡി​സ്ചാ​ർ​ജ് ചെ​യ്താ​ണ്​ കു​ട്ടി​യെ കു​മ്പ​ഴ​യി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്ന​ത്.

വി​ചാ​ര​ണ​സ​മ​യ​ത്ത് എ​ല്ലാ സാ​ക്ഷി​ക​ളും കൃ​ത്യ​മാ​യ മൊ​ഴി​ക​ൾ ന​ൽ​കി​യ​തും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷ​ന് സ​ഹാ​യ​ക​മാ​യി. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷ​ന് ബ​ല​മേ​കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments