Saturday, January 11, 2025
Homeകേരളംസംസ്ഥാനത്തു ഇന്നും സ്വർണ വില കുറഞ്ഞു: പവന് 320 രൂപ കുറഞ്ഞു 56,360 രൂപ ആയി

സംസ്ഥാനത്തു ഇന്നും സ്വർണ വില കുറഞ്ഞു: പവന് 320 രൂപ കുറഞ്ഞു 56,360 രൂപ ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. പവൻ 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1080  രൂപയുടെ വലിയ ഇടിവ് ഉണ്ടായിരുന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,360 രൂപയാണ്.

ശനിയാഴ്ച മുതൽ തുടർച്ചയായി സ്വർണവില താഴേക്കാണ്. ശനിയാഴ്ച 80 രൂപയും തിങ്കളാഴ്ച 440 രൂപയും, കുറഞ്ഞിരുന്നു. ഇതോടെ അഞ്ച് ദിവസംകൊണ്ട് മാത്രം സ്വർണവിപണിയിൽ 1920 രൂപയാണ് പവന് കുറഞ്ഞത്. വിവാഹ വിപണിക്ക് വലിയ ആശ്വാസമാണ് വിലയിടിവ് നൽകുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7045 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5810 രൂപയാണ്. വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments