അറുത്തെടുത്ത നിലയില്‍ സ്ത്രീയുടെ തല സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ മഹാരാഷ്ട്രയിലെ പാല്‍ഹാര്‍ ജില്ലയിലെ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് വിരാര്‍ പ്രദേശത്തെ പിര്‍കുണ്ട ദര്‍ഗയ്ക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ സ്യൂട്ട്‌കേസ് ചില കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
ആകാംക്ഷമൂലം പെട്ടി തുറന്ന് നോക്കിയ കുട്ടികള്‍ അറുത്തെടുത്ത നിലയില്‍ ഒരു സ്ത്രീയുടെ തല കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. ഫോറന്‍സിക് വിദഗ്ദര്‍ തെളിവുകള്‍ ശേഖരിക്കാന്‍ സംഭവസ്ഥലത്തെത്തുമെന്ന് മാണ്ഡവി പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.