Sunday, November 17, 2024
Homeഅമേരിക്കഡെലവെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ 18 കാരിയായ കാമേ ഡി സിൽവയെ വെടിവെച്ചുകൊന്ന സംഭവത്തിൽ 2 പേർ...

ഡെലവെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ 18 കാരിയായ കാമേ ഡി സിൽവയെ വെടിവെച്ചുകൊന്ന സംഭവത്തിൽ 2 പേർ അറസ്റ്റിൽ

നിഷ എലിസബത്ത്

ഡോവർ, ഡെലവെയർ: കഴിഞ്ഞ മാസം ഡെലവെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ 18 കാരിയായ സ്ത്രീയെ വെടിവച്ചുകൊന്ന സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഡെലവെയറിലെ ഡോവർ പൊലീസ് തിങ്കളാഴ്ച അറിയിച്ചു.

ഡോവറിൽ നിന്നുള്ള 20 കാരനായ ഡെസ്ട്രി ജോൺസും 18 കാരനായ ഡാമിയൻ ഹിൻസണും കാമേ മിച്ചൽ ഡി സിൽവയുടെ കൊലപാതകത്തിന് കുറ്റം ചുമത്തുന്നതായി തിങ്കളാഴ്ച ഒരു പത്രസമ്മേളനത്തിൽ പോലീസ് അറിയിച്ചു. ഏപ്രിൽ 21 ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോർക്കിലെ ബ്രൂക്ലിനിൽ വച്ച് ജോൺസിനെ അറസ്റ്റ് ചെയ്യാൻ യുഎസ് മാർഷലുകളും മറ്റ് നിയമ നിർവ്വഹണ പങ്കാളികളും സഹായിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് ഡോവറിൽ വെച്ച് ഹിൻസണെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

ഡോവർ പോലീസ് ചീഫ് തോമസ് ജോൺസൺ, ജൂനിയർ പറയുന്നതനുസരിച്ച്, ഈ കേസിലെ പ്രതികളാരും ഡിഎസ്‌യുവിൽ എൻറോൾ ചെയ്യുകയോ അഫിലിയേറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments