Sunday, November 24, 2024
Homeഅമേരിക്ക'നന്ദി' ദിനത്തിലെ വാടാമലരുകൾ (കവിത)✍ എ. സി. ജോർജ്

‘നന്ദി’ ദിനത്തിലെ വാടാമലരുകൾ (കവിത)✍ എ. സി. ജോർജ്

എ. സി. ജോർജ്

(വായനക്കാർക്ക് ഈ നന്ദി ദിനത്തിൽ താംഗ്‌സ് ഗിവിംഗ് ഡെയിൽ നന്ദിയും ആശംസയും നേർന്നുകൊണ്ട് ഈ കവിത സമർപ്പിക്കുന്നു.)

അർപ്പിക്കാമിന്നും എന്നെന്നും നന്ദിദിന വാടാമലരുകൾ..
സർവ്വചരാചര സൃഷ്ടി സ്ഥിതി സംഹാര സംരക്ഷകാ.
ഇഹ പരലോക ആധാര ശിൽപ്പി ജഗദീശ്വരാ…..
അഞ്ജലി ബദ്ധരായി നിന്നെ കുമ്പിട്ടു നമിക്കുന്നേൻ….
അടിയങ്ങൾ തൻ ആയിരമായിരം കൃതജ്ഞതാ സ്തോത്രങ്ങൾ..
അർപ്പിക്കുന്നിതാ നിൻ സംപൂജ്യമാം പാദാരവിന്ദങ്ങളിൽ…..
ഈ ‘നന്ദി’ ദിനത്തിലൊരിക്കൽ മാത്രമല്ലെന്നുമെന്നും…..
സദാനേരവും നിമിഷവും അർപ്പിക്കുടിയങ്ങൾ തൻ നന്ദി……
ഏഴാംകടലിനിക്കരെയുള്ള പോറ്റമ്മയാം എൻ ദേശമേ…..
ഏഴാംകടലിനക്കരെയുള്ള പെറ്റമ്മയാം എൻ ദേശമേ…..
പരിരംഭണങ്ങളാൽ നന്ദിയുടെ പരിമളങ്ങൾ പൂശട്ടെ ഞങ്ങൾ….
പാരിൽ മരുപ്പച്ചയാം പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടി….
പോറ്റമ്മയാമിദേശത്തിൻ മടിത്തട്ടിൽ ശയിക്കും ഞങ്ങൾ….
ഓർക്കും ഞങ്ങളെന്നുമെന്നും പെറ്റമ്മയാമാദേശത്തെ….
ഒട്ടും കുറവില്ല.. നമിക്കുന്നു ഞങ്ങൾ തൻ മാതാപിതാക്കളെ….
ഞങ്ങളെ ഞങ്ങളാക്കിയ മാതാപിതാ ഗുരുക്കളെ….
നിങ്ങൾക്കർപ്പിയ്ക്കാൻ നന്ദിവാക്കുകളില്ലാ ഞങ്ങൾക്കിനി….
നമ്രശിരസ്കരാം ഞങ്ങൾ കൂപ്പുകൈകളാൽ നമിക്കുന്നു…
ഇന്നും എന്നുമും.. നിൻ പാദാരവിന്ദങ്ങളിൽ…
‘നന്ദി’ ദിനത്തിൽ കൃതജ്ഞതാ സ്തോത്രങ്ങൾ
ഭക്ത്യാദരങ്ങളാൽ ആരാധിക്കാം വർഷിക്കാം വർഷങ്ങളോളം….
അധരവ്യായാമങ്ങളല്ല, ‘നന്ദി’ എറിയുന്നു ഞങ്ങൾ…
‘നന്ദി’ അളവറ്റ സ്നേഹ പ്രവർത്തിയാണെറിയുന്നു ഞങ്ങൾ….
മാനവ ധർമ്മ കർമ്മ അനുഷ്ഠാനങ്ങളാം നന്ദി….
അതു താൻ വാക്കുകൾക്കതീതമാം നന്ദി….
മാനവ സൽക്കർമ്മ ധർമ്മങ്ങളോടും….
നിത്യവും നിതാന്തവും അർപ്പിക്കുന്നു നന്ദി.. തീരാത്ത നന്ദി…
വർണ്ണനാതീതമാം നന്ദി… നിറവേറ്റാനാകാത്ത നന്ദി….
എങ്കിലും സംപൂജ്യരെ… ആരാധ്യരെ…. ഇന്നും എന്നെന്നും …
ഈ നന്ദി… ‘നന്ദി സുദിന’ വാടാമലരുകൾ അർപ്പിക്കുന്നു… ഞങ്ങൾ..

എ. സി. ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments