താമരശേരി പൂനൂരില്‍ രണ്ടു സ്ത്രീകളടക്കം മൂന്നു പേർ എം ഡി എം എ യുമായി പിടിയില്‍. ബാലുശ്ശേരി എരമംഗലം സ്വദേശി ജയ്സല്‍, ഹൈദരാബാദ് സ്വദേശിനി ചാന്ദിനി ഖത്തൂൻ, ബംഗളൂരു സ്വദേശിനി രാധാ മേത്ത എന്നിവരാണ് പിടിയിലായത്.
വില്‍പ്പനയ്ക്കായി എത്തിച്ച 1.550 ഗ്രാം എം ഡി എം എ യാണ് പിടികൂടിയത്.
കൂടാതെ നാല് മൊബൈല്‍ ഫോണുകളും 7300 രൂപയും ഒരു ഇലക്‌ട്രോണിക് ത്രാസും കണ്ടെടുത്തു. ബാലുശ്ശേരി, പൂനൂർ, താമരശ്ശേരി ഭാഗങ്ങളില്‍ എം ഡി എം എ വിതരണം ചെയ്യുന്ന ഇവർ രണ്ട് മാസത്തോളമായി പൂനൂരില്‍ വാടകയ്ക്ക് ഫ്ലാറ്റില്‍ താമസിക്കുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോഴിക്കോട് ജില്ലാ റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്നാണ് എം ഡി എം എ ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
അതേസമയം , ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 5544 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 243 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 254 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (29.1 ഗ്രാം), കഞ്ചാവ് (6.071 കി.ഗ്രാം), കഞ്ചാവ് ബീഡി (177 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 16ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.