ഉഷ്ണകാല ഉച്ചസൂര്യന്‍റെ തീവ്രപ്രഭയാല്‍-
പൊള്ളുന്ന ഇന്നിന്‍റെ സത്യങ്ങളാല്‍
ഞാന്‍ കണ്ട സ്വപ്നങ്ങളിലെ
സത്യവും മിഥ്യയും മിത്തും ചേര്‍ന്നിന്നെന്‍…
കരളില്‍ കനലെരിയും നേരത്ത്…
ചെറുകുളിരായ് വന്നൊരു ചാറ്റല്‍ മഴ
നേര്‍ത്തു നേര്‍ത്തു പെയ്തിറങ്ങി നീ..
വരണ്ടുണങ്ങിവിണ്ടു കീറിയ
പാടത്തു തെറിച്ചു വീഴുന്ന വെറും
ജല കണങ്ങളല്ലാ നീയെനിക്ക്-
എന്‍ അന്തരാത്മാവിന്‍ നീറ്റലിന്‍ ….ആത്മ
സുഖത്തിനായ് വീശുന്ന കുഞ്ഞിളം
തെന്നലും സൌരഭ്യവുമാണ്…
ആ ചെറു കാറ്റിന്‍റെ തലോടലിലമര്‍ന്നു എന്‍ ഹൃത്തിടം…
വാടാത്ത സ്വപ്നങ്ങള്‍ക്ക്
വിശ്വാസത്തിന്‍ശക്തി പകരുന്ന നിന്‍
ശബ്ധമെന്‍ നെഞ്ചിടിപ്പിലിപ്പോഴുമുണ്ട്
മനതാരില്‍ മഴതുള്ളിയായി…. വേനല്‍മഴയായ്
നനുത്ത മണ്ണില്‍ കുരുത്ത ചെറു ചെടികളായ്…
അതില്‍ വിരിഞ്ഞ വാടാമലരുകളായ് …മധുവായ്
മഴയില്‍ മൊട്ടിട്ട നറുമുല്ലയായ്…….
എന്നില്‍ നിറയുന്ന നിന്‍ സ്നേഹമായ് ..
നേര്‍ത്തു പെയ്തിറങ്ങിയാ മഴ ആര്‍ത്തുതിമര്‍ക്കുന്നു
എനിക്കുപിന്നില്‍ ….. തീരാത്ത അനുരാഗമായ്…
കടലോളം നന്മയായ്… പ്രേമനാളമായ്.. കാമദേവനായ്…
ആര്‍ദ്രതയുടെ തോരാത്ത വേനല്‍മഴയായ്…..
എന്നില്‍ തുടിക്കുന്ന ഹൃദയ താളമായ്……..