Thursday, December 26, 2024
Homeസിനിമവിജയ്‌യുടെ അവസാന ചിത്രത്തിന് തുടക്കം; പൂജയിൽ തിളങ്ങി മമിത ബൈജു.

വിജയ്‌യുടെ അവസാന ചിത്രത്തിന് തുടക്കം; പൂജയിൽ തിളങ്ങി മമിത ബൈജു.

നടന്‍ വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ചെന്നൈയിൽ നടന്നു. രാഷ്ട്രീയത്തില്‍ സജീവമാവുന്നതിന് മുന്‍പ് വിജയ് ചെയ്യുന്ന അവസാന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെയാണ് ഇന്ന് ചെന്നൈയില്‍ തുടക്കമായത്.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് വിചന്ദർ ആണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിന്റെ പൂജയിൽ വിജയ്‌ക്കൊപ്പം പൂജ ഹെഡ്ഗേ, ബോബി ഡിയോൾ, മമിതാ ബൈജു തുടങ്ങിയവരും നിർമാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു.2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്.കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments