ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം. വ്യോമാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരുക്ക്. 24 മണിക്കൂറിനിടെ ലബനനില്‍ കൊല്ലപ്പെട്ടത് അന്‍പതിലേറെപേരാണ്. എട്ട് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചത്.
ഇന്നലെ രാത്രിയോടെയാണ് ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. അതേസമയം മേഖലയില്‍ സമാധാനത്തിന് ശ്രമിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ വിലക്ക
ഇറാന്‍ – ഇസ്രയേല്‍ സംഘഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഗുട്ടറസ് രംഗത്തെത്തിയിരുന്നു. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ മേഖലയെ നരകതുല്യമാക്കിയെന്നും സാഹചര്യം മോശമെന്നതില്‍ നിന്ന് വളരെ മോശമെന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നും ആക്രമണങ്ങളുടെ തുടര്‍ച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു ഗുട്ടറസിന്റെ പ്രതികരണം.
യുദ്ധത്തിനല്ല സമാധാനത്തിനാണ് ശ്രമിക്കുന്നതെന്നാണ് ഇസ്രയേല്‍ ആക്രമണത്തിനും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനും പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പ്രതികരിച്ചത്. ഇസ്രയേല്‍ തിരിച്ചടിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയെന്നും മസൂദ് പറഞ്ഞിരുന്നു.