മാഞ്ചസ്റ്റർ സിറ്റിയെ 6-3ന്റെ അഗ്രിഗേറ്റ് സ്കോറിന് തകർത്ത് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് 16ൽ. രണ്ടാം ലെഗ്ഗ് പ്ലേ ഓഫിൽ 3-1നാണ് റയൽ മാഡ്രിഡ് ഗ്വാർഡിയോളയുടെ ടീമിനെ സാന്റിയാഗോ ബെർണബുവിൽ വീഴ്ത്തിയത്.
സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ തകർപ്പൻ ഹാട്രിക്കാണ് ലോസ് ബ്ലാങ്കോസിന് മിന്നുന്ന വിജയം സമ്മാനിച്ചത്. കളിയുടെ അവസാനം നിക്കോ ഗോൺസാലസ് മാഞ്ചസ്റ്റർ സിറ്റിക്കായി ഒരു ഗോൾ മടക്കി. ആദ്യ ലെഗ്ഗിൽ സിറ്റിയെ റയൽ 3-2ന് വീഴ്ത്തിയിരുന്നു. 2012ന് ശേഷം ഇതാദ്യമായാണ് ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് 16 കാണാതെ മാഞ്ചസ്റ്റർ സിറ്റി പുറത്തു പോകുന്നത്.