Wednesday, December 25, 2024
HomeUS Newsപ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു

പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്കാര സമർപ്പണം മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര തിരക്കഥാകൃത്ത് പി.ആർ.നാഥൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ സമദ് മങ്കട, റഹിം പൂവാട്ടുപറമ്പ്, എം.വി.കുഞ്ഞാമു, ഫസൽ പറമ്പാടൻ, ഗിരീഷ് പെരുവയൽ എന്നിവർ പ്രസംഗിച്ചു.

വിവിധ വിഭാഗങ്ങളിലായി ചലച്ചിത്ര സംവിധായകരായ വി.എം.വിനു, അനീഷ് ഉപാസന, നിർമ്മാതാക്കളായ ഷെർഗ, ഷെഗ്ന, എ.വി.അനൂപ്, കെ.ജി.ബാബുരാജൻ, നടൻ ഷാനവാസ് ഷാനു, കെ.പി.മാത്യു, ശശികല പണിക്കർ, ഹസ്സൻകോയ നല്ലളം, ഗഫൂർ പൊക്കുന്ന്, ബാവാ കൂട്ടായി, സുശീല പപ്പൻ, മനോജ്കുമാർ ഐശ്വര്യ, പ്രത്യാശ്കുമാർ, ഹനീഫ ചെലപ്രം, അജിത ആനന്ദ്, എലൈൻ, മാതൃഭൂമി സ്റ്റാർ&സ്റ്റൈൽ മാസിക, അജീഷ് അത്തോളി, ഋതികേശ്, സജി തറയിൽ, രാഹുൽ മക്കട എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.

_റഹിം പൂവാട്ടുപറമ്പ്
(ചെയർമാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments