കോഴിക്കോട്:കോഴിക്കോട്ജില്ലയിൽവിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു.കൊടിയത്തൂർ പഞ്ചായത്തിലെ എഴാംവാർഡിലെപതിമൂന്നുകാരനായവിദ്യാർത്ഥിക്കാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്. രോഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രദേശത്ത്പനിബാധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻആരംഭിച്ചു.
സാധാരണയായിമൃഗങ്ങളിൽനിന്ന്മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂർവമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്‌സ് ഇനത്തിൽപ്പെട്ടകൊതുകാണ്രോഗംപടർത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരികഅസ്വാസ്ഥ്യങ്ങൾ എന്നിവയാണ് പ്രധാന രോഗലക്ഷണം.ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെനേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചു.
ജില്ലാമെഡിക്കൽഓഫീസർ മനുലാൽ പ്രദേശം സന്ദർശിച്ചു.കൊതുകിന്റെഉറവിടനശീകരണമാണ് പ്രധാന പ്രതിരോധ മാർഗമെന്ന് അധികൃതർ വ്യക്തമാക്കി. ജൂനിയർ ഹെൽത്ത്ഇൻസ്‌പെക്ടർ ദീപിക, രാധിക, ഖദീജ, ആശാവർക്കർമാർതുടങ്ങിയവരുടെനേതൃത്വത്തിൽപ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത്.