Saturday, July 27, 2024
Homeകേരളംകോഴിക്കോട് ജില്ലയിൽ വിദ്യാർത്ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയിൽ വിദ്യാർത്ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട്:കോഴിക്കോട്ജില്ലയിൽവിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു.കൊടിയത്തൂർ പഞ്ചായത്തിലെ എഴാംവാർഡിലെപതിമൂന്നുകാരനായവിദ്യാർത്ഥിക്കാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്. രോ​ഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രദേശത്ത്പനിബാധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻആരംഭിച്ചു.

സാധാരണയായിമൃഗങ്ങളിൽനിന്ന്മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂർവമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്‌സ് ഇനത്തിൽപ്പെട്ടകൊതുകാണ്രോഗംപടർത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരികഅസ്വാസ്ഥ്യങ്ങൾ എന്നിവയാണ് പ്രധാന രോഗലക്ഷണം.ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെനേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചു.

ജില്ലാമെഡിക്കൽഓഫീസർ മനുലാൽ പ്രദേശം സന്ദർശിച്ചു.കൊതുകിന്റെഉറവിടനശീകരണമാണ് പ്രധാന പ്രതിരോധ മാർ​ഗമെന്ന് അധികൃതർ വ്യക്തമാക്കി. ജൂനിയർ ഹെൽത്ത്ഇൻസ്‌പെക്ടർ ദീപിക, രാധിക, ഖദീജ, ആശാവർക്കർമാർതുടങ്ങിയവരുടെനേതൃത്വത്തിൽപ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments