ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും എന്നാണ് സൂചന. ഈ മാസം 22, 23 തീയതികളിലായി പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക് എത്തുമെന്നാണ് നേതാക്കൾ നൽകുന്ന വിവരം. വൻ സ്വീകരണ പരിപാടികളാണ് യുഡിഎഫ് ഒരുക്കുന്നത്.
റോഡ് ഷോയോട് കൂടിയായിരിക്കും പ്രചരണത്തിന്റെ തുടക്കം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ആദ്യമായാണ് പ്രിയങ്കാ വയനാട്ടിലേക്ക് എത്തുന്നത്. ആർഎസ്എസിനെ ഭയന്നാണ് കോൺഗ്രസ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് എൽഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥി സത്യൻ മൊകേരി പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ ഭാഗമായി കോൺഗ്രസ് മത്സരിക്കേണ്ടത് വടക്കേ ഇന്ത്യയിലാണെന്നും, 2014-ൽ മികച്ച പ്രകടനം കാഴ്ചവെക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് താൻ മത്സരിക്കുന്നതെന്നും സത്യൻ മൊകേരി ട്വന്റിഫോറിനോട് പറഞ്ഞു. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ പ്രചരണ പരിപാടികൾ എൽഡിഎഫ് ശക്തമാക്കിയിട്ടുണ്ട്.