നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസോ അതോ, 2020 ൽ അധികാരം നഷ്ടപ്പെട്ട മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപോ ? ആരായിരിക്കും അമേരിക്കൻ ഐക്യനാടുകളുടെ 47-ാം പ്രസിഡൻറ്? ഇതറിയാൻ നവംബർ 5 എന്ന തിയതിയിലേക്ക് ഉറ്റുനോക്കുകയാണ് ലോകം മുഴുവനും.
കഴിഞ്ഞ തവണ കോവിഡ് മഹാമാരിയാൽ കലുഷിതമായിരുന്നു വെങ്കിൽ പശ്ചിമേഷ്യ യുദ്ധകലുഷിതമായ സാഹചര്യത്തിലാണ് ഈ സുപ്രധാന തിരഞ്ഞെടുപ്പ് നടക്കുക.
2016 നവംബർ 8 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഞാൻ എഴുതിയ ഒരു വിശകലനാത്മക ലേഖനത്തിൽ ഡൊണാൾഡ് ട്രംപ് ജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിശദീകരിച്ചിരുന്നു. ജനവിധി അത് ശരിവെക്കുകയും ചെയ്തു.
അന്ന് കണക്ടിക്കട്ട് സ്റ്റേറ്റിൽ ട്രംപ് നടത്തിയ വമ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ ഞാനും ഭാര്യ സിസിലി കൂവള്ളൂരിനൊപ്പം സജീവമായി പങ്കെടുത്തിരുന്നു. ഡെമോക്രാറ്റുകളുടെ കോട്ടയായ ആ സംസ്ഥാനത്ത് ട്രംപ് എന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ എത്തിയവരുടെ എണ്ണം കണ്ടപ്പോഴേ എനിക്ക് ട്രംപ് എന്ന് മഹാനായ വ്യക്തിയുടെ സ്വാധീനശക്തി മനസ്സിലായി.
റാലി കലക്കാൻ ഡെമോക്രാറ്റുകൾ പ്ലക്കാർഡുകളും പിടിച്ച് വഴിയിലുടനീളം നിൽക്കുന്നത് കാണേണ്ടതായിരുന്നു. വമ്പിച്ച ജനപങ്കാളിത്തമാണ് അന്ന് ഉണ്ടായത്. ഞങ്ങൾക്ക് സദസ്സിന്റെ മുൻനിരയിൽ സീറ്റുകൾ കിട്ടിയതിനാൽ ട്രംപിനെ അടുത്തുനിന്ന് നേരിട്ട് കാണാൻ സാധിച്ചു. ആ നേതാവിന്റെ അസാമാന്യമായ വ്യക്തിപ്രഭാവവും ധിഷണയും കർമ്മ ധീരതയും പ്രകടമാക്കുന്നതായിരുന്നു അന്നത്തെ റാലി. ലക്ഷക്കണക്കിന് മലയാളികൾ യുഎസിൽ ഉണ്ടായിരുന്നിട്ടും ഒറ്റ ഇന്ത്യക്കാരേയും അവിടെ അന്ന് കാണാൻ കഴിഞ്ഞില്ല. ഞങ്ങൾ ന്യൂയോർക്കിൽ നിന്നാണ് അവിടെ എത്തിയത്.
ഹിലരി ക്ലിൻ്റൺ ഇല്ലെങ്കിൽ യുഎസ് ഇല്ല എന്നാണ് അന്ന് ഒട്ടുമിക്ക ഇന്ത്യക്കാരും കരുതിയിരുന്നത്. ഏതായാലും 2016 ൽ ട്രംപിനേക്കാൾ 29 ലക്ഷം വോട്ട് കൂടുതൽ കിട്ടി. പക്ഷേ, പിന്നീട് ഇലക്ടറൽ വോട്ട് എണ്ണിയപ്പോൾ 538 ൽ 306 ഉം ട്രംപിനാണ് കിട്ടിയത്! അങ്ങനെ 2017 ജനുവരി 20 ന് അദ്ദേഹം യുഎസിന്റെ 45 മത്തെ പ്രസിഡന്റായി. ഇന്ന്, ഹിലാരിക്ക് ഉണ്ടായിരുന്നതിന്റെ പകുതിപോലും ജനപിന്തുണ ഇല്ലാത്ത കമല ഹാരിസ് മത്സരിക്കുമ്പോൾ എന്താകും ഫലം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ആഫ്രോ – അമേരിക്കൻ – ഏഷ്യൻ ബന്ധങ്ങളുള്ള അഭിഭാഷകകൂടിയായ കമല എല്ലാ രാഷ്ട്രീയ കുതന്ത്രങ്ങളും പഠിച്ച വ്യക്തിയാണ്. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ മേയർ ആയിരുന്ന വില്ലിബ്രൗണുമായുള്ള സൗഹൃദത്തിൻ്റെ പിൻബലത്തിൽ ജില്ലാ അറ്റോർണി പദവിയിൽ എത്തിയതാണ് കമലഹാരിസ്. അവർ പിന്നീട് കാലിഫോർണിയയിലെ അറ്റോർണി ജനറലായി. അവിടെനിന്നാണ് യുഎസ് സെനറ്റർ പദവിയിലേക്കും ,വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും എത്തിയത്.
2014 ൽ ക്രേഗ് ഡഗ്ലസ് എന്ന യഹൂദവംശജനെ വിവാഹം കഴിച്ചു. എന്റെ നാടായ ന്യൂയോർക്കിൽനിന്നുള്ള ഒരു അഭിഭാഷകനായ അദ്ദേഹം ഒരു വിവാദ പുരുഷനാണ് എന്ന കാര്യം പലർക്കും അറിയാം. എങ്കിലും യുഎസിൻറെ 49 ആം വൈസ് പ്രസിഡൻറിൻ്റെ ഭർത്താവായിത്തീരാൻ ആ രണ്ടാംകെട്ടുകാരന് ഭാഗ്യം കിട്ടി. എങ്കിലും യുഎസിൻ്റെ തനതായ പൈതൃകമൂല്യങ്ങളോട് ചേർന്ന് നിൽക്കുന്നവരാണോ അവർ ഇരുവരും എന്ന് എനിക്ക് വ്യക്തമായ സംശയങ്ങൾ ഉണ്ട്.
കമല ഹാരിസിനെ ഒട്ടുമിക്ക അമേരിക്കൻ ഇന്ത്യക്കാരും ഒരു ദേവതയെപ്പോലെയാണ് കാണുന്നതെന്ന് എനിക്കറിയാം. കാരണം, യുഎസിലെ ഏറ്റവും ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ഇന്ത്യൻ വംശജയാണ് അവർ. എന്നാൽ, അതുമാത്രം പോരല്ലോ ലോകസമ്പദ് വ്യവസ്ഥയെയും ആഗോളരാഷ്ട്രീയത്തെയും ഏറ്റവും നിർണായകമായി സ്വാധീനിക്കുന്ന മഹത്തായ ഒരു രാജ്യത്തിൻ്റെ അമരക്കാരിയാകുക എന്ന യോഗ്യത നേടാൻ!
കമല ഹാരിസിനെ ക്കുറിച്ച് പറയുമ്പോൾ എതിരാളിയായ ഡൊണാൾഡ് ട്രംപ് എന്ന മുൻപ്രസിഡന്റിനെ കുറിച്ചുകൂടി ചിലത് പറയണമല്ലോ! സമ്പന്നനും ഏർപ്പെട്ട രംഗങ്ങളിലെല്ലാം വിജയിച്ച ബിസിനസുകാരനായ ട്രംപ് അമേരിക്കൻ മുതലാളിത്തത്തിന്റെ പ്രതീകമാണ്. ഈ മുതലാളിത്തത്തിന്റെ തണലിൽ മികച്ച കരിയറുകൾ തേടിയാണല്ലോ ഇന്ത്യയിലെ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഉറ്റബന്ധുക്കൾ അടക്കം ഇവിടെ വരുന്നതും പൗരത്വത്തിനായി തിരക്ക് കൂട്ടുന്നതും! മുതലാളിത്തം ഒരുക്കിയ ചികിത്സാ സൗകര്യങ്ങൾക്കായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളും ഇവിടെത്തന്നെ വരുന്നു.
ട്രംപിന് അമേരിക്കക്കാരുടേതായ പൊതുബലഹീനതകൾ ചിലത് ഉണ്ടായിരിക്കാം. എങ്കിലും, വളരെ കരുത്തുറ്റ ഒരു ഭരണാധികാരിയാണ് താൻ എന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞതാണ്. ജെറുസലേമിൽ യുഎസ് കോൺസലേറ്റ് തുറക്കുക എന്നത് അടക്കമുള്ള ചരിത്രപ്രധാനമായ നടപടികളിലൂടെ അത് അദ്ദേഹം ലോകത്തിനു മുന്നിലും തെളിയിച്ചു. ശക്തൻമാരെ സഹപ്രവർത്തകരും ഭയക്കും എന്നതിന് ട്രംപ് ഭരണം നല്ലൊരു തെളിവായി. അത്തരം കരുത്തുറ്റ നേതാക്കൾ തങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റുള്ളവരുടെ വിയോജിപ്പുകൾ കണക്കെടുക്കാതെതന്നെ നടപ്പാക്കി എന്നുമിരിക്കും.
രാഷ്ട്രീയക്കാരൻ അല്ലാതെ ആദ്യമായി തിരഞ്ഞെടുപ്പ് ഗോദായിൽ കച്ചകെട്ടിയിറങ്ങിയ ഡൊണാൾഡ് ട്രംപിന് രാഷ്ട്രീയത്തിൽ കാര്യമായ പ്രാവീണ്യം ഉണ്ടായിരുന്നില്ല. പക്ഷേ നേരത്തെ പറഞ്ഞ കരുത്തുറ്റ നേതൃത്വഗുണംമൂലം വൈറ്റ് ഹൗസിൽത്തന്നെ അടിമുടി ശുദ്ധീകരണം നടത്താൻ അദ്ദേഹത്തിനായി. ബിൽ ക്ലിൻറൺ പ്രസിഡണ്ട് ആയിരുന്ന കാലംമുതൽ പല അനാശാസ്യപ്രവർത്തനങ്ങളുടെയും കൂത്തരങ്ങായി മാറിയ വെള്ള കൊട്ടാരം മാലിന്യങ്ങൾ നീക്കി ശുദ്ധീകരിക്കണമെന്ന് അദ്ദേഹം തുടക്കത്തിലെ പറഞ്ഞു. പക്ഷേ, ട്രംപിന്റെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെടുംവിധം അതിന് തിരിച്ചടികൾ ഉണ്ടായി. ഇംപീച്ച്മെൻ്റ് നീക്കംവരെ നടന്നു!
എന്തിനേറെ പറയുന്നു, യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ തലവന്മാർപോലും പ്രസിഡൻറ് ട്രംപിനെതിരെ തിരിഞ്ഞ സന്ദർഭങ്ങൾ ഉണ്ടായി. അതിന്റെയൊടുവിൽ എന്തു സംഭവിച്ചു എന്നത് ലോകം കണ്ടതാണല്ലോ – കോവിഡ് മഹാമാരി! ട്രമ്പ് എന്ന പടക്കുതിരയെ പിടിച്ചു കെട്ടിയില്ലെങ്കിൽ വൈറ്റ് ഹൗസിലെ ഉന്നതന്മാരുടേതടക്കം നില അപകടത്തിൽ ആകും എന്ന് മനസ്സിലാക്കിയ അവർ യുഎസിന്റെ ആഗോള എതിരാളിയായ ചൈനയിലെ ശാസ്ത്രസമൂഹവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി ഉണ്ടാക്കിയെടുത്തതാണ് സാർസ്കോവ് – 2 വൈറസ്. പഴയ ഇൻഫ്ലുവൻസ വൈറസിനെ ചൈനീസ് ലാബുകളിൽ മ്യൂട്ടേഷനു വിധേയമാക്കി മാരകമായ വകഭേദം സൃഷ്ടിച്ചെടുത്തു.
2020 ലെ പ്രസിഡൻറ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി അടച്ചുപൂട്ടുകയും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് – 19 മഹാമാരി എന്ന കറുത്ത നാടകം അവർ അരങ്ങേറ്റിയത്. ഈ സത്യമെല്ലാം ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നു. 2020 ലെ നവവത്സര ആഘോഷങ്ങളുടെ മറവിൽ ന്യൂയോർക്ക് നഗരത്തിൽ മാത്രം വന്നിറങ്ങിയത് 40 ലക്ഷത്തിലധികം ചൈനക്കാരായിരുന്നത്രേ. പക്ഷേ, ഇതിനൊക്കെ പിന്നിൽ ട്രംപ് ആണെന്ന് വരുത്തിത്തീർക്കാനുള്ള കരുതിക്കൂട്ടിയ ശ്രമം ഉണ്ടായി. കോവിഡ് വാക്സിനെ വെറും തട്ടിപ്പ് എന്ന് പറഞ്ഞ് ട്രംപ് തള്ളിയത് ഇതിന് അവർ ആയുധമാക്കി. പക്ഷേ, വാക്സിൻ വെറും ചവറായിരുന്നു എന്ന് ഇന്ന് ശാസ്ത്രലോകംതന്നെ സമ്മതിക്കുന്നു!
ന്യൂയോർക്ക് നഗരത്തിൽത്തന്നെ കോവിഡ് – 19 മൂലം പതിനായിരങ്ങൾ മരിച്ചുവീണത് ട്രംപ് വിരുദ്ധർക്ക് മനസാക്ഷിക്കുത്ത് ഉണ്ടാക്കിയില്ല. മാത്രമല്ല, വാഷിംഗ്ടണിൽ വൈറ്റ് ഹൗസ് നിവാസികളായ പ്രസിഡൻറ് ട്രംപിനും അദ്ദേഹവുമായി ബന്ധമുള്ളവർക്കും രോഗബാധ ഉണ്ടാക്കാൻ ആ കറുത്ത ശക്തികൾക്ക് കഴിഞ്ഞു. അങ്ങനെയാണ് 2020 ലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യുഎസ് പൗരന്മാരിൽ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. അതോടെ, 1984 മുതൽ യുഎസ് പ്രസിഡന്റ് ആകാൻ കുപ്പായം തുന്നിച്ച് കാത്തിരുന്ന ജോ ബൈഡൻ, കമല ഹാരിസിന്‍റെ കൂട്ടുകെട്ടോടെ പ്രസിഡണ്ടായി.
ഏതായാലും ഒന്നും ശാശ്വതമായി നിലനിൽക്കുകയില്ല എന്നതാണല്ലോ പ്രകൃതിനിയമം! കോവിഡ് മഹാമാരി കെട്ടടങ്ങി. അതിശക്തമായ ഇച്ഛാശക്തിയുള്ള ഡൊണാൾഡ് ട്രംപ് പൂർവാധികം കരുത്തനായി തിരിച്ചുവരുന്നു. ഇത്തവണ അദ്ദേഹത്തെ തറപറ്റിക്കാൻ ബൈഡനോ ബൈഡൻ്റെ പിണിയാളായ കമല ഹാരിസിനോ കഴിയുകയില്ല എന്ന് ഇതിനകം വ്യക്തമായി. നവംബർ 6 ന് കലാശം കൊട്ടുന്ന ഈ തെരഞ്ഞെടുപ്പ് അങ്കത്തിൽ ഡൊണാൾഡ് ട്രംപ് ജയിക്കുമെന്നും അതോടെ, പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന പല ലോകരാഷ്ട്രങ്ങളും യുദ്ധം അവസാനിപ്പിക്കുമെന്നും ലോകത്ത് സമാധാനം പുലരുമെന്നും യു.എസ് പൗരന്മാർക്ക് ബോധ്യമുണ്ട്.
ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത ഭരണസംവിധാനവും പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് രീതിയുമാണ് യുഎസിലേത്. പോപ്പുലർ വോട്ടിൽ ഒരു സ്ഥാനാർഥി വിജയിച്ചാലും ഇലക്ടറൽ വോട്ടുകൾ വിധിനിർണായകമാകും. 2016 ൽ ഹിലാരിയെ തോൽപ്പിച്ചതും ട്രമ്പിനെ വിജയിപ്പിച്ചതും ഇതായിരുന്നു. വൈസ് പ്രസിഡണ്ടിനും ഇത് ബാധകമാണ്. അൻപത് സംസ്ഥാനങ്ങളിൽനിന്നും വോട്ട് ചെയ്തിരിക്കുന്നവരുടെ സെൻസസ് ആണ് ഇതിലെ സുപ്രധാനഘടകം. ഓരോസ്റ്റേറ്റിലും ഒരേപോലെയല്ല ഇലക്ടറൽ വോട്ടുകൾ’ കാലിഫോർണിയ – 55, അരിസോണ – പത്ത്, ടെക്സസ് – 34, ഫ്ലോറിഡ – 27, ജോർജിയ – 15 എന്നിങ്ങനെപോകും അത്.
ഏതായാലും 24.40 കോടിയോളം ജനങ്ങൾ യുഎസിൽ ആകമാനം വോട്ട് ചെയ്യാൻ അർഹരാണ് എന്ന് കാണുന്നു. അവരിൽ എത്രശതമാനം വോട്ട് ചെയ്യുമെന്ന് പ്രവചിക്കുക വയ്യ. എന്നാൽ, ഇത്തവണയും ഇലക്ടറൽ വോട്ടുകൾ ട്രംപിന് അനുകൂലം ആയിരിക്കുമെന്ന് ഏറെക്കുറെ പ്രവചിക്കാനാകും. അതിനാൽ, കമലയുടെ സ്വപ്നങ്ങൾ വൃഥാവിൽ ആകാനാണ് സാധ്യത. കാരണം, തുളസി ഗബ്ബാർഡിനെപ്പോലുള്ള ഡെമോക്രാറ്റുകൾപോലും ട്രംപിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു!
ട്രംപ് ജയിച്ചാൽ അമേരിക്കയിൽ പല മാറ്റങ്ങളും സംഭവിക്കും. കാരണം, അദ്ദേഹത്തിൻറെ ടീമിൽ നിരവധി ഭാരതീയരുണ്ട്, നിർണായകസ്ഥാനങ്ങളിൽ. അവരിൽ മുൻനിരക്കാരനാണ് വിവേക് രാമസ്വാമി. കൂടാതെ, അദ്ദേഹത്തിൻറെ വൈസ് പ്രസിഡണ്ട് സ്ഥാനാർഥി ജെ. ഡി . വാൻസിന്റെ ഭാര്യ ഇന്ത്യൻ വംശജയാണ്. ട്രംപിന്റെ വിജയം അമേരിക്കയുടെയും ലോകത്തിന്റെ പൊതുവേയും പുരോഗതിക്ക് അനിവാര്യമാണ്. ലോകസമാധാനം പുനസ്ഥാപിക്കാനും അത് നിർണായകമായിരിക്കും. മറ്റൊരു ഘടകമാണ് വർദ്ധിച്ചുവരുന്ന ഇസ്ലാമിസ്റ്റ് രാഷ്ട്രീയം. അതിനെ ഫലപ്രദമായി തടയാൻ ഡൊണാൾഡ്ട്രംപ് അല്ലാതെ മറ്റാരുമില്ല.
ഇന്ത്യയിൽ സംഭവിച്ചതുപോലെ യുഎസിലും സമൂഹം ഇസ്ലാമിസ്റ്റുകളുടെ പിടിയിൽ പെട്ടുപോകാതിരിക്കാൻ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. താൻ അധികാരത്തിൽ വരുന്നപക്ഷം ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികളെ അമർച്ച ചെയ്യുമെന്ന് ട്രംപ് ഉറക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു. അത് സാധ്യമാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം; അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യാം.