Logo Below Image
Friday, March 14, 2025
Logo Below Image
Homeകേരളംപാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിൽ അർധരാത്രിയിൽ നടത്തിയ പൊലീസ് റെയ്ഡിൽ രൂക്ഷ...

പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിൽ അർധരാത്രിയിൽ നടത്തിയ പൊലീസ് റെയ്ഡിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളിൽ അർധരാത്രിയിൽ നടത്തിയ പോലീസ് റെയ്ഡ് ചരിത്രത്തിലില്ലാത്ത ഗൂഢാലോചനയാണെന്നും വി ഡി സതീശൻ ആരോപിച്ചു. ഗൂഢാലോചനയ്ക്ക് പിന്നിൽ മന്ത്രി എം ബി രാജേഷും അളിയനും ബിജെപി നേതാക്കളുമാണ്. സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച എം ബി രാജേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വനിതാ നേതാക്കളെ പൊലീസ് അപമാനിച്ചു. ഈ ഭരണത്തിന്‍റെ അവസാനമാവാറാ‍യി. പൊലീസിനെ അടിമക്കൂട്ടമാക്കി. രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന പൊലീസ് ചെവിയിൽ നുള്ളിക്കോ എന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. ടി വി രാജേഷിന്റെ മുറിയിൽ പൊലീസ് പരിശോധന നടത്തിയില്ല.

ഡിവൈഎഫ്ഐ-ബിജെപി ഗുണ്ടാ സംഘത്തിന് കാവൽ നിന്ന ആളാണ് എ എ റഹീം. റെയ്ഡ് സംബന്ധിച്ച് കൈരളിക്ക് വിവരങ്ങൾ കിട്ടിയത് എവിടെ നിന്നെന്ന് പറയണം. പൊലീസ് കൈരളിയിൽ അറിയിച്ചാണോ റെയ്ഡിന് പോകുന്നത്. കൊടകര കുഴൽപ്പണ കേസിലെ ജാള്യത മറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിരക്കഥ ബിജെപി-സിപിഎം അറിവോട് കൂടിയാണ്. അരങ്ങിലെത്തും മുമ്പ് നാടകം ദയനീയമായി പൊളിഞ്ഞെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments