Monday, December 23, 2024
Homeകേരളംമുത്തച്ഛനൊപ്പം നടന്നു പോയ മൂന്ന് വയസുകാരിയെ തെരുവുനായ ആക്രമിച്ചു; തലക്കും കൈകൾക്കും പരിക്ക്.

മുത്തച്ഛനൊപ്പം നടന്നു പോയ മൂന്ന് വയസുകാരിയെ തെരുവുനായ ആക്രമിച്ചു; തലക്കും കൈകൾക്കും പരിക്ക്.

കൊല്ലം: കൊല്ലം നെടുമ്പനയിൽ മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. രാവിലെ മുത്തച്ഛനൊപ്പം നടന്നു പോകുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്.തലക്കുൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുട്ടിയുടെ തലക്കും കൈകൾക്കും അടക്കം പരിക്കുണ്ട്. ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നിലവിൽ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് അയച്ചു. രാവിലെ ഒമ്പത് മണിക്കാണ് നെടുമ്പനയിലെ ജനത വായനശാലക്ക് മുന്നിൽ വെച്ച് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ കടിച്ച് വലിക്കാൻ ശ്രമിച്ചു. മുത്തച്ഛനാണ് നായെ ഓടിച്ച് കുഞ്ഞിനെ ര​ക്ഷിച്ചത്. കുഞ്ഞിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments