Wednesday, November 20, 2024
Homeകേരളംഡോ. ജെറി മാത്യുവിന് എക്സലന്റ് പുരസ്‌കാരം

ഡോ. ജെറി മാത്യുവിന് എക്സലന്റ് പുരസ്‌കാരം

കോഴിക്കോട് : രാജ്യത്തെ നടുക്കിയ മണിപ്പൂർ കലാപത്തിൽ മണിപ്പൂർ ജനതക്ക് സാമൂഹിക മെഡിക്കൽ സാന്ത്വനവുമായി കൂടെ നിന്ന് കുക്കി-മേത്തി വിഭാഗങ്ങളെ തമ്മിൽ അനുനയിപ്പിച്ചതും, ഇരുപത്തയ്യായിരതിലധികം ഓർത്തോ സർജറികൾ ചെയ്തതുമായ പ്രശസ്ത അസ്ഥിരോഗവിദഗ്ദനും സാമൂഹിക പ്രവർത്തകനും ഡോ എപിജെ അബ്ദുൽ കലാം ഇന്റർനാഷണൽ ഫൌണ്ടേഷന്റെ ഡയറക്ടറും ആർമി കോർപ്സ് സർവേ സന്തു നിരാമായയുടെ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറും ദുബായ് മാസ്റ്റേഴ്സ് ഫുട്ബോൾ അസോസിയേഷൻ ബ്രാൻഡ് അമ്പസിഡറുമായ ഡോ. ജെറി മാത്യുവിന് എക്സലന്റ് പുരസ്‌കാരം നൽകി മന്ത്രി എകെ ശശീന്ദ്രൻ ആദരിച്ചു.

കോഴിക്കോട് നടന്ന കവിത സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ സമ്മേളത്തിലാണ് ഡോക്ടർ ജെറിക്ക് ആദരവ് നൽകിയത്.ഡോ. ജെറി കേരളത്തിനാകെ അഭിമാനമാണെന്ന് മന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

സാഹിത്യകാരൻ വിആർ സുധീഷ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ, കലയപുരം ജോസ്, ബദരി പുനലൂർ, വിടി മുരളി, യു കെ കുമാരൻ, പികെ കബീർ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ ആളുകൾ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments