Thursday, December 5, 2024
Homeകേരളംഭിന്നശേഷികുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാന്‍ രക്ഷിതാക്കളും മുന്‍കൈ എടുക്കണം : ജില്ലാ കലക്ടര്‍

ഭിന്നശേഷികുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാന്‍ രക്ഷിതാക്കളും മുന്‍കൈ എടുക്കണം : ജില്ലാ കലക്ടര്‍

ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തുന്നതിന് രക്ഷിതാക്കളും മുന്‍കൈയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷണന്‍. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായുള്ള കലാകായിക മേള ‘ഉണര്‍വ് 2024’ ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് ഉപാദ്ധ്യക്ഷന്‍ ആര്‍. അജിത്ത് കുമാര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില, എസ്. എസ്. കെ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ. പി. ജയലക്ഷ്മി, കൊഴുവല്ലൂര്‍ മൗണ്ട് സിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രിന്‍സിപ്പല്‍ ഡോ. കെ. മാത്യു, ഡിഫ് ഫോറം പ്രസിഡന്റ് മുഹമ്മദ് സലിം, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജി. സന്തോഷ്, ഭിന്നശേഷി സ്‌കൂള്‍ കുട്ടികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രണ്ട് ദിവസമായി നടക്കുന്ന കലാകായിക മേളയ്ക്ക് (ഡിസംബര്‍ 3) സമാപനമാകും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയും നവാഗത സംവിധായകന്‍ രാകേഷ് കൃഷ്ണന്‍ വിശിഷ്ടാതിഥിയുമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments