Sunday, December 29, 2024
Homeഅമേരിക്കകാനഡയില്‍ നിന്നും ജോ മാത്യു (തങ്കച്ചൻ) ഡോ. കലാ ഷഹിയുടെ പാനലിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക്...

കാനഡയില്‍ നിന്നും ജോ മാത്യു (തങ്കച്ചൻ) ഡോ. കലാ ഷഹിയുടെ പാനലിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ജോർജ് പണിക്കർ

ബ്രാംറ്റണ്‍ മലയാളി സമാജത്തിന്റ സന്തതസഹചാരിയും കാനഡയിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനും, എ എം റബ്ബേഴ്സിന്റെ സി ഇ ഒയുമായ ജോ മാത്യു (തങ്കച്ചൻ) ഡോ. കലാ ഷഹിയുടെ പാനലിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

1993 ലാണ് ഡല്‍ഹിയില്‍ നിന്ന് ജോ മാത്യു കാനഡയിലേക്ക് കുടിയേറിയത്. കലാലയ രാക്ഷ്ട്രീയത്തിലൂടെ കടന്നുവന്ന അദ്ദേഹം ഡൽഹി മലയാളി അസ്സോസ്സിയേഷനിലും സജീവ പ്രവര്‍ത്തകനായിരുന്നു. കാനഡയില്‍ എത്തിയതു മുതല്‍ ഹാമിൽട്ടൺ മലയാളി സമാജത്തിന്റ സജീവ പ്രവർത്തകനാകുകയും, സമാജത്തിന്റ സെക്രട്ടറി പദവി അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. ബ്രാംറ്റണ്‍ സ്പെക്കേഴ്സ് എന്ന വോളിബോൾ ക്ലബ്ബിന്റെ സ്ഥാപക നേതാവും അതിന്റെ പ്രസിഡന്റും ആയിരുന്നു തങ്കച്ചൻ എന്ന് വിളിക്കുന്ന ജോ മാത്യു.

ബ്രാംറ്റണ്‍ മലയാളി സമാജത്തിന്റ തുടക്കം മുതൽ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും, സമാജത്തിന്റ അമരക്കാരനായ കുര്യൻ പ്രക്കാനത്തിനോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാന്‍ മുൻപന്തിയിൽ നിന്ന വ്യക്തികൂടിയാണ് ജോ മാത്യു.

കാനഡയിൽ അറുപത് വർഷത്തെ പാരമ്പര്യമുള്ള ടൊറന്റോ മലയാളി സമാജത്തിന്റ ട്രസ്റ്റീ ബോര്‍ഡ് അംഗമായ ജോ മാത്യു, ട്രസ്റ്റി ബോർഡ്‌ ചെയർമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാനഡയിലെ മലയാളി സമൂഹത്തിന് പ്രിയങ്കരനായ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഘടനാ നേതൃപാടവം അറിയാത്ത ഒരു മലയാളിയും കാനഡയിൽ ഇല്ല എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. കൂടാതെ നാട്ടിലും, കാനഡയിലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിവിധ ചാരിറ്റി സംഘടനകൾക്ക് കൈയ്യും മെയ്യും മറന്ന് അകമഴിഞ്ഞ് സഹായിക്കുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം.

ഇപ്പോൾ ബ്രാംറ്റണ്‍ മലയാളി സമാജത്തിനെ പ്രതിനിധീകരിച്ച് അതിന്റെ പ്രസിഡന്റും സർവോപരി സമാജത്തിന്റ എല്ലാമെല്ലാമായ കുര്യൻ പ്രക്കാനത്തിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ ജോ മാത്യു ടീം കലാ ഷഹിയുടെ പാനലിൽ കാനഡയിൽ നിന്നും മത്സരിക്കുന്നു.

കാനഡയിൽ നിന്ന് ജോ മാത്യുവിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്കും ടീം ലെഗസിക്കും ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന ടീം ലെഗസി പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്സ് എബ്രഹാം , നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കർ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ്‌ , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ്‌ , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , തോമസ് നൈനാൻ, രാജേഷ് വല്ലത്ത്‌ , വരുൺ നായർ , റെജി വര്ഗീസ്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, അഭിലാഷ് ജോൺ, യൂത്ത് പ്രതിനിധി ക്രിസ്‌ല ലാൽ ,സ്നേഹ തോമസ്, ആകാശ് അജീഷ് എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത: ജോർജ് പണിക്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments