Thursday, December 26, 2024
Homeകായികംഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ൽ; ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സ്ലൊ​വാ​ക്യ​യെ ത​ക​ർ​ത്തു.

ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ൽ; ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സ്ലൊ​വാ​ക്യ​യെ ത​ക​ർ​ത്തു.

ഗെൽ​സെ​ൻ​കി​ർ​ച്ച​ൻ: യൂ​റോ ക​പ്പ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ സ്ലൊ​വാ​ക്യ​യ്ക്കെ​തി​രേ ഇം​ഗ്ല​ണ്ടി​ന് ജ​യം. ര​ണ്ട്-​ഒ​ന്ന് എ​ന്ന നി​ല​യി​ലാ​ണ് ഇം​ഗ്ല​ണ്ട് സ്ലൊ​വാ​ക്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

95 ആം ​മി​നി​റ്റ് വ​രെ ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ഗോ​ൾ നേ​ട്ട​വും ജ​യ​വും. ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ട് ക്വ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്കു​ള്ള യോ​ഗ്യ​ത നേ​ടി. 35ആം ​മി​നി​റ്റി​ൽ ഇ​വാ​ൻ ശ്രാ​ൻ​സി​ലൂ​ടെ ആ​ണ് സ്ലൊ​വാ​ക്യ ലീ​ഡ് നേ​ടി​യ​ത്.

തു​ട​ർ​ന്ന് 96ആം ​മി​നി​റ്റി​ൽ ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം ഇം​ഗ്ല​ണ്ടി​നാ​യി ഗോ​ൾ നേ​ടി ക​ളി സ​മ​നി​ല​യി​ലെ​ത്തി​ച്ചു. പി​ന്നാ​ലെ എ​ക്സ്ട്രാ ടൈ​മി​ന്‍റെ ആ​ദ്യ മി​നി​റ്റി​ൽ ഒ​രു ഹെ​ഡ​റി​ലൂ​ടെ ഹാ​രി കെ​യ്ൻ ഇം​ഗ്ല​ണ്ടി​ന് വി​ജ​യം നേ​ടി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments