Logo Below Image
Friday, March 14, 2025
Logo Below Image
Homeകേരളംനടൻ ജയറാമിന്റെയും, നടി പാർവതിയുടെയും മകൻ കാളിദാസ് ജയറാമിന്റെ വിവാഹം ഡിസംബർ 8 ന് ഗുരുവായൂർ...

നടൻ ജയറാമിന്റെയും, നടി പാർവതിയുടെയും മകൻ കാളിദാസ് ജയറാമിന്റെ വിവാഹം ഡിസംബർ 8 ന് ഗുരുവായൂർ അമ്പലത്തിൽ നടക്കും : ഒരുക്കങ്ങൾ പൂർത്തിയതായി ജയറാം

കാളിദാസ് ജയറാമിന്റെയും താരിണി കാലിംഗരായരുടെയും വിവാഹത്തിന് ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഡിസംബർ എട്ടിന് ​ഗുരുവായൂർ അമ്പലത്തിൽ‌ വച്ച് നടക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് വിവാഹത്തിനോടനുബന്ധിച്ചുള്ള പ്രീവെഡ്ഡിം​ഗ് സെലിബ്രേഷൻ നടന്നിരുന്നു. പാർവതിയും ജയറാമും സ്വപനം കണ്ടിരുന്ന ദിനമാണ് കാളിദാസിന്റെ വിവാഹമെന്നാണ് പ്രീവെഡ്ഡിം​ഗ് ചടങ്ങിന് ജയറാം വികാരഭരിതനായി പറഞ്ഞത്. കേട്ടുകേൾവി മാത്രമുള്ള ചെന്നൈയിലെ കലിം​ഗരായർ കുടുംബത്തിൽ നിന്നും ഒരു ബന്ധം ലഭിക്കുന്നതെന്ന് മുൻജന്മ സുകൃതമാണെന്നും ജയറാം ചടങ്ങിൽ പറഞ്ഞിരുന്നു.

താരിണിയെ മരുമകളായല്ല, മകളായിട്ടാണ് സ്വീകരിക്കുന്നതെന്നുമാണ് ജയറാമിന്റെ വാക്കുകൾ. കലിം​ഗരായ കുടുംബത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ആ ജമീൻ ഫാമിലിയിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നത് ദൈവത്തിന്റെ പുണ്യമാണെന്നും ജയറാം കൂട്ടിച്ചേർത്തു.

ഞായറാഴ്ച ​ഗുരുവായൂരിൽ വച്ചാണ് വിവാഹം നടക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്നാണ് കാളിദാസും താരിണിയും പറഞ്ഞത്. എല്ലാവരുടെയും അനു​ഗ്രഹം ഉണ്ടായിരിക്കണമെന്നും നടൻ പറ‍ഞ്ഞിരുന്നു. പ്രീ വെഡ്ഡിം​​ഗ് മാളവിക ജയറാമും ഭർത്താവ് നവീനും  ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കാളിദാസും തരിണിയും ഒന്നിക്കുന്നത്. 2022-ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത താരിണി 2019-ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് എന്നീ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.കാളിദാസിന്റെ വിവാഹത്തിന് ആദ്യം ക്ഷണിച്ചത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയായിരുന്നു. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് ഇരുവരും ക്ഷണക്കത്ത് കൈമാറിയത്. ഇതിന്റെ ചിത്രങ്ങൾ കാളിദാസ് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments