Sunday, January 5, 2025
Homeഅമേരിക്കട്രമ്പിനു മുന്നേറ്റം (മോൻസികൊടുമൺ)

ട്രമ്പിനു മുന്നേറ്റം (മോൻസികൊടുമൺ)

(മോൻസികൊടുമൺ)

വരുന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടു പ്പിൽ ആരുജയിക്കുമെന്ന് ആകാംഷയുടെ മുൾ മുനയിൽ നിൽക്കുന്ന അന്ത്യനിമിഷത്തിൽ ട്രമ്പിനു വൻവിജയം ലഭിക്കുമെന്നാണ് സർവ്വേ ഫലങ്ങൾ .

കഴിഞ്ഞ കാല പ്രസിഡണ്ട് ഭരണം ട്രമ്പിനെ ലോക പ്രശസ്ത നാക്കിയതു മാത്രമല്ല നല്ല ഒരു ഭരണതന്ത്ര ജ്ഞനാണ് എന്ന് അമേരിക്കൻ ജനത മനസ്സിലാക്കിയിട്ടു ണ്ട്. വാചകം കൊണ്ട് വിരട്ടി യുദ്ധം അവസാനി പ്പിക്കു വാനും കൊടുക്കണ്ടവന് ആയുധം കൊണ്ട് കൊടുക്കു വാനും ട്രമ്പിന് അറിയാം.ഇപ്പോൾ നടക്കു ന്ന രക്തപങ്കിലമായ ഇസ്രായേൽ ഇറാൻ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇദ്ദേഹത്തിന് കഴിയുമായി രുന്നു.

ഇന്ന് യൂറോപ്പിൽ നടക്കുന്ന അഭയാർത്ഥി പ്രശ്നങ്ങളും കൊലപതകങ്ങളും അമേരിക്കയിലും വരുത്തുവാൻ ബൈഡൻ ഭരണകൂടം തയ്യാറെടുത്തു കൊണ്ടിരിക്ക യായിരുന്നു വെന്ന് ചിന്തിച്ചു പോകും. അതിന് മാറ്റം വരുത്തു വാനും അനധികൃത കുടിയേററം നിർത്തുവാനും ട്രമ്പിനു കഴിയും .

കൊറോണ മൂലം അനേകരാജ്യ ങ്ങളിലെ സമ്പദ് വ്യവസ്ഥ തകർന്നു പോയപ്പോൾ അമേരിക്കയുടെ ഇക്കോണമി പിടിച്ചു നിർത്തുവാൻ ട്രമ്പിനു സാധിച്ചു വെന്നുള്ളത് സത്യമായ വസ്തുത യാണ്.

ബ്രിട്ടനിലും ഫ്രാൻസിലും ജർമ്മനിയി ലും ഭീകരവാദികൾ തിങ്ങിനിറഞ്ഞ് രാജ്യം അന്തഛിദ്രമാക്കിയപ്പോൾ അമേരിക്കയെ ട്രമ്പിൻ്റെ ഭരണത്തിൽ പണ്ട് രക്ഷപെടുത്തി യെന്നു പറയാം. പക്ഷെ ബൈഡൻ ഭരണം ബോധമില്ലാതെ അനധികൃത കുടിയേറ്റ ക്കാരെ അമേരിക്ക യിലേക്ക് കടത്തി ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിപ്പി ക്കുന്നു. അവർക്ക് ഫുഡ് മെഡിക്കൽ ട്രാവലിംഗ് അലവൻസ് മുതലായവ നൽകുന്നത് ഇവിടെ ലീഗലായി വന്ന് കഷ്ടപ്പെടു ന്നവരുടെ ടാക്സ് കൂട്ടുന്നതു മൂലമാണ്. ഇത് കഷ്ടപ്പെടുന്നവരുടെ കഴുത്തിൽ വീണ്ടും നുഖം കയറ്റി വെയ്ക്കുക യാണ്.
ഇസ്രായേലിൽ നടക്കുന്ന തീ വ്രവാദിക ളുടെ പ്രവർത്തനം പാടെ മാറ്റി അതു മുളയിലേ കരിച്ചു കളയുവാൻ ട്രമ്പ് ഭരണ കൂടത്തിന് കഴിയും എന്ന് നമുക്ക് വിശ്വസിക്കാം

ഇസ്രായേൽ എന്ന ഒരു രാജ്യം അതാണ് ട്രമ്പിൻ്റെ ഉദ്ദേശം. അവിടെ ഇനിയും പാലസ്തീനോ ഗാസയോ ഒന്നും കാണുകയില്ല . ജെറുസലേം തലസ്ഥാന മാക്കി ഒറ്റ രാജ്യമായി ഇസ്രായേലി നെ നയിക്കുവാൻ നെതന്യാഹു വിൻ്റെ കരങ്ങൾക്ക് ശക്തി കൂട്ടുവാൻ ട്രമ്പിനു കഴിയും . ഇവിടുത്തെ മീഡിയ മുഴുവനും കമലക്ക് പിന്തുണ കൊടുക്കുന്ന തിൽ അൽഭുതം തോന്നു. എന്നാൽ അമേരിക്കൻ പ്രസിഡണ്ട് ഒരു വനിത യാകുവാൻ അമേരിക്കൻ ജനത ആഗ്രഹിക്കു ന്നില്ല. ഹിലാരിയുടെ തോൽവി അതിൻ്റെ ഒരു ചെറിയ ഉദാഹരണം മാത്രം.

വൻ ബിസിനസ്സ് കാരനായ ട്രമ്പിന് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ യെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട് പക്ഷെ കമലക്ക് എന്താണ് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ ക്കുറിച്ചുള്ള ബോധം . ട്രമ്പ് വിജയിച്ചാൽ ഇന്ത്യക്ക് ധാരാളം നേട്ടമുണ്ടാകു മെന്ന് മോദി -ട്രമ്പ് കൂട്ട് കെട്ട് നമ്മെ ഓർമിപ്പിക്കുന്നു . 450 ബില്യൻ ഡോളർ ചൈനയു മായുള്ള ബിസിനസ്സ് ,ട്രമ്പ് വിജയിച്ചാൽ ഇന്ത്യയിലേക്കു വരുമെന്നതിൽ സംശയമില്ല . റഷ്യയിൽ നിന്നും തുരുമ്പു പിടിച്ച ആയുധങ്ങൾ ഇന്ത്യ വാങ്ങു ന്നതിനു പകരം അമേരിക്കയിൽ നിന്നും അത്യാധുനിക യുദ്ധോപക രണങ്ങൾ വാങ്ങുന്നതി നായി മോദിയും ട്രമ്പും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടത്തി കഴിഞ്ഞു.

ട്രമ്പിനെ വധിക്കുവാൻ ശ്രമിച്ച ഉദ്യമങ്ങൾക്ക് അദ്ദേഹം ഒരു കയ്യിൽ ബൈബിളും മറുകയ്യിൽ ഭരണ ഘടനയു മായി മറുപടി പറഞ്ഞതാണ് ട്രമ്പിൻ്റെ വൻവിജയം
കത്തോലിക്കരുടേയും പ്രൊട്ടസ്സ്റ്റ് ൻ്റു കാരുടേയും ഇന്ത്യാക്കാരു ടേയും വൻ പിന്തുണ ട്രമ്പിനു തന്നെ. അതു പോലെ ഇവിടുത്തെ ബ്ലാക്ക് കമ്മ്യൂണിറ്റി യുടെ 50% ഹിസ്പാനിക് 50 % വൈറ്റ് 90% ഇന്ത്യൻ 50% ചൈനീസ് 25% ഇത്രയും വോട്ടുകൾ ട്രമ്പിന് കിട്ടിയാൽ വൻ ഭൂരി പക്ഷത്തിന് അദ്ദേഹം ജയിക്കു മെന്നതിൽ സംശയ മില്ല.

തികഞ്ഞ ഈശ്വര വിശ്വാസിയായ ട്രമ്പിൻ്റെ ഉറച്ച വിശ്വാസം അദ്ദേഹത്തെ വിജയി പ്പിക്കട്ടെ. അതുമൂലം രാജ്യവും ഇവിടുത്തെ ജനങ്ങളും വീണ്ടും ഉയരങ്ങളി ലേക്ക് കുതിച്ചുയരട്ടെ എന്നും ആശംസിച്ചു കൊണ്ട് നിർത്തട്ടെ
GOD BELSS AMERICA

( മോൻസികൊടുമൺ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments