കൊച്ചി: പ്രതിരോധനടപടികൾ തുടരുമ്പോഴും എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പിടിമുറുക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ഉയരുകയാണ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സെപ്റ്റംബർ ആദ്യ ആറ് ദിവസം മാത്രം 112 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കൂടാതെ, 326 കേസുകൾ സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മൺസൂൺ തുടങ്ങിയതിന് ശേഷമാണ് ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ക്രമാതീതമായി ഉയർന്നത്. എടത്തല, കളമശേരി, ചെല്ലാനം, ഏലൂർ, വേങ്ങൂർ, ചൂർണിക്കര തുടങ്ങിയ മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജില്ലയിൽ ജൂലൈയിൽ 851 കേസുകളും ഓഗസ്റ്റിൽ 1135 കേസുകളും സ്ഥിരീകരിച്ചു. ഓഗസ്റ്റ് 24ന് ശേഷം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1,043 ആണ്.
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ശരാശരി 74 കേസുകൾ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ഓഗസ്റ്റ് 30നാണ്, 91 കേസുകൾ. ആലുവ, എടത്തല, എരൂർ, ഫോർട്ട് കൊച്ചി, കാക്കനാട്, കളമശേരി, കലൂർ, കണ്ടക്കടവ്, കോതമംഗലം, കുതപ്പടി, മൂലംകുഴി, പെരുമ്പാവൂർ, പിറവം, പൊന്നുരുന്നി, പൂത്തോട്ട, തമ്മനം, തൃക്കാക്കര, ഉദയംപേരൂർ എന്നിവിടങ്ങളിലാണ് ഓഗസ്റ്റ് 30ന് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഓഗസ്റ്റ് 31ന് 65 കേസുകളും സെപ്റ്റംബർ ഒന്നിന് 48 കേസുകളും സ്ഥിരീകരിച്ചു.
സെപ്റ്റംബർ ആറിനാകട്ടെ, കേസുകളുടെ എണ്ണം 74 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ നാലാഴ്ചക്കിടെ ഡെങ്കിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച മൂന്നുപേരും സ്ത്രീകളാണ്. മരട് സ്വദേശിയായ 19കാരി ഓഗസ്റ്റ് 31നാണ് മരിച്ചത്. നോർത്ത് പറവൂർ കിഴക്കേപുരം സ്വദേശിയായ 18കാരിയും മരണപ്പെട്ടു. കത്രിക്കടവ് വട്ടപറമ്പിൽ സ്വദേശിയായ 74കാരിയും ഡെങ്കിപ്പനി ബാധിച്ചു മരിച്ചവരിൽ ഉൾപ്പെടുന്നതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 31ന് 65 കേസുകളും സെപ്റ്റംബർ ഒന്നിന് 48 കേസുകളും സ്ഥിരീകരിച്ചു. സെപ്റ്റംബർ ആറിനാകട്ടെ, കേസുകളുടെ എണ്ണം 74 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ നാലാഴ്ചക്കിടെ ഡെങ്കിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച മൂന്നുപേരും സ്ത്രീകളാണ്. മരട് സ്വദേശിയായ 19കാരി ഓഗസ്റ്റ് 31നാണ് മരിച്ചത്. നോർത്ത് പറവൂർ കിഴക്കേപുരം സ്വദേശിയായ 18കാരിയും മരണപ്പെട്ടു. കത്രിക്കടവ് വട്ടപറമ്പിൽ സ്വദേശിയായ 74കാരിയും ഡെങ്കിപ്പനി ബാധിച്ചു മരിച്ചവരിൽ ഉൾപ്പെടുന്നതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഡെങ്കിപ്പനി വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഫോഗിങ് അടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.