ചിത്തിര ആട്ട തിരുനാളിനായി ശബരിമല നട നാളെ തുറക്കും . ചിത്തിര ആട്ട തിരുനാള്‍ 31 ന് ആണ് . തന്ത്രി കണ്ഠരര് ബ്രഹ്മദത്തിന്‍റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി എന്‍ മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. നാളെ പ്രത്യേക പൂജകളില്ല
ആട്ട തിരുനാള്‍ ദിവസമായ 31 ന് പുലർച്ചെ 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും .തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം,5.30 മുതല്‍ ഏഴുവരെയും ഒമ്പത് മുതൽ 11വരെയും നെയ്യഭിഷേകം,7.30 ന് ഉഷ പൂജ , തുടർന്ന് ഉദയാസ്തമയപൂജ,25 കലശം, കളഭാഭിഷേകം, ഉച്ചപൂജ
വൈകിട്ട് 6.30 ന് ദീപാരാധന , 6.30 ന് പടിപൂജ ,പുഷ്പാഭിഷേകം, അത്താഴപൂജ,രാത്രി 10 ന് നട അടയ്ക്കും . മണ്ഡല മഹോത്സവത്തിനായി നവംബർ 15ന് വൈകിട്ട് 5ന് നട തുറക്കും