കൊല്ലം :–കൊല്ലം മൈനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ കാറോടിച്ച് സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി,ഒരാളുടെ ജീവനെടുത്ത കേസിൽ പ്രതികളെ റിമാന്റ് ചെയ്തു.അജ്മലിനേയും ഡോക്ടർ ശ്രീകുട്ടിയേയും 14 ദിവത്തേക്കാണ് റിമാന്റ് ചെയ്തത്. പ്രതികളുടെ ചെയ്തി ക്രൂരമെന്നും, സ്കൂട്ടർ യാത്രകാരിക്ക് ജീവൻ നഷ്ടപ്പെടും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതികൾ വണ്ടി കയറ്റി ഇറക്കിയതെന്നും പോലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.
ഈ ക്രൂര കൃത്യം സംബന്ധിച്ച് പ്രതികൾക്കെതിരെ പോലീസ് നൽകിയ റിമാന്റ് റിപ്പോർട്ട് ഇങനെ. പ്രതികൾ സഞ്ചരിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി ബോണറ്റിൽ വീണതിന് ശേഷവും കയറ്റി ഇറക്കി വണ്ടി നിർത്താതെ പോയത് നരഹത്യാ ശ്രമം. തന്നെ ആരെങ്കിലും കണ്ടാൽ നാണകേടാകും പെട്ടെന്ന് വണ്ടി എടുക്കെന്ന് ഡോക്ടർ ശ്രീകുട്ടി പറഞ്ഞു.
ഡോക്ടർ ആയിട്ടും പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ല.അപകടം നടക്കുമ്പോൾ രണ്ട് പേരും മദ്യ ലഹരിയിൽ ആയിരുന്നു. രണ്ട് പേരും ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്.പ്രതികൾ പരിചയപ്പെട്ടത് നാല് മാസം മുമ്പ് ആശുപത്രിയിൽ വെച്ച്. പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കും.പ്രതി അജ്മൽ പത്തനംതിട്ടയിൽ ചന്ദനതടി കടത്തിയ കേസിൽ പ്രതിയാണ്.
കരുനാഗപ്പള്ളിയിൽ കാർ വാടകയ്ക്കെടുത്ത് മറിച്ച് വിറ്റ സംഭവത്തിൽ ചീറ്റിംങ് കേസുകൾ ഉൾപ്പടെ ഏഴു കേസുകൾ പ്രതി അജ്മലിനെതിരെ നിലവിലുണ്ട്. കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസ് ആക്രമിച്ച പിടിപിപി കേസിലും പ്രതിയാണ് അജ്മൽ.അതേ സമയം പ്രതി അജ്മലിനെ രക്ഷപ്പെടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടൊ എന്നും പോലീസ് അന്വേഷിക്കുന്നു.
പ്രതികൾക്ക് സഹായിക്കാൻ ലഹരി മാഫിയാ സംഘങ്ങളുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കും. അതേസമയം പ്രതികളുടെ കസ്റ്റഡി അപേക്ഷ വരുന്ന പ്രവൃത്തി ദിവസം തന്നെ നൽകും. പ്രാഥമിക തെളിവെടുപ്പ് പോലീസ് പൂർത്തിയാക്കി.