Sunday, November 17, 2024
Homeകേരളംസംസ്ഥാനത്തു വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്തു വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്

കേരളത്തിൽ മഴ കുറയുന്നു. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇടിമിന്നൽ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചെങ്കിലും ഇന്ന് ഒരു മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

കേരള തീരത്തും കർണാടക ലക്ഷ്വദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് ഇന്ന് തടസമില്ല. അതേസമയം, വടക്കൻ ആന്ധ്രപ്രദേശ് തീരത്തു മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറൻ അറബിക്കടൽ പടിഞ്ഞാറൻ ഭാഗങ്ങളിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ ഭാഗങ്ങളിലും മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലോ ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലോ ശക്തമായ കാറ്റും വീശുമെന്നും അറിയിച്ചിട്ടുണ്ട്.

12/09/2024 (നാളെ) : തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ അറബിക്കടലിന്റെ ഭാഗങ്ങൾ അതിനോട് ചേർന്ന തെക്കൻ അറബിക്കടൽ , വടക്കൻ ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments