Logo Below Image
Wednesday, March 5, 2025
Logo Below Image
Homeഇന്ത്യ2025 ലെ കേന്ദ്ര ബജറ്റ് അവതരണം: കുംഭമേളയെ ചൊല്ലി സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

2025 ലെ കേന്ദ്ര ബജറ്റ് അവതരണം: കുംഭമേളയെ ചൊല്ലി സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

2025 ലെ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. പ്രതിപക്ഷ ബഹളത്തിനിടയിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചത്.

വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. യുവാക്കള്‍ സ്ത്രീകള്‍ മധ്യവര്‍ഗം കര്‍ഷകര്‍ എന്നിവര്‍ക്ക് പരിഗണന. കാര്‍ഷിക പദ്ധതിക്ക് വിവിധ പദ്ധതികള്‍. പി എം കിസാന്‍ ആനുകൂല്യം വര്‍ധിപ്പിക്കും.

തുടര്‍ച്ചയായി എട്ടാം തവണയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. അങ്ങേയറ്റം സങ്കീർണമായ സാഹചര്യത്തിലാണ്‌ നിർമല സീതാരാമൻ തന്റെ, തുടർച്ചയായ എട്ടാം ബജറ്റ്‌ അവതരിപ്പിക്കുന്നത്‌. നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.4 ശതമാനമായി കുറയുമെന്ന സാമ്പത്തിക സർവേ നേരത്തെ പുറത്തു വന്നതിന് പിന്നാലെയാണ് ബജറ്റ് അവതരണം.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പദ്ധതികളും ബജറ്റില്‍ ഇടംപിടിക്കുമോ എന്നതും ശ്രദ്ധേയമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments