Saturday, July 18, 2026
Homeകേരളംകിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങി :വിഷവാതകം ശ്വസിച്ചു മലയാലപ്പുഴ നിവാസി മരണപ്പെട്ടു

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങി :വിഷവാതകം ശ്വസിച്ചു മലയാലപ്പുഴ നിവാസി മരണപ്പെട്ടു

പത്തനംതിട്ട മൈലപ്ര മേക്കൊഴൂരില്‍ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾ വിഷം വാതകം ശ്വസിച്ചു മരിച്ചു . ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മലയാലപ്പുഴ താഴം ഇലക്കുളത്ത് രഘു( 51 )ആണ് മരിച്ചത്. വെള്ളം വറ്റിക്കാൻ ഉപയോഗിച്ച ഡീസൽ മോട്ടോർ നിന്നുള്ള പുക കിണറിൽ നിറഞ്ഞിരിക്കുമ്പോൾ വൃത്തിയാക്കാൻ ഇറങ്ങിയത്‌ ആണ് അപകടകാരണം .

മൈലപ്ര മേക്കോഴൂര്‍ വെട്ടിമൂട്ടിൽ ജോർജ് തോമസിന്റെ പുരയിടത്തിലെ ഏകദേശം 45 അടി ആഴവും അഞ്ചടി വ്യാസവുമുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം. ആദ്യം കിണറ്റിൽ ഇറങ്ങിയത് വേലായുധൻ എന്നയാളാണ് .ഇദ്ദേഹത്തിന്ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് കിണറ്റിൽ അകപ്പെട്ടു . വേലായുധനെ രക്ഷപ്പെടുത്താനാണ് രഘു കിണറ്റിൽ ഇറങ്ങിയത്.

ഇരുവരും കിണറ്റില്‍ അകപ്പെട്ടതോടെ അഗ്നി സുരക്ഷാ സേനയെ വിവിരം അറിയിച്ചു .അവര്‍ എത്തി കിണറ്റില്‍ ഇറങ്ങി ഇരുവരെയും കരയ്ക്ക് എത്തിച്ചു ആംബുലന്‍സില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു . കിണര്‍ വറ്റിക്കാന്‍ ഡീസല്‍ പമ്പ് ഉപയോഗിച്ചിരുന്നു . പുകയും കാര്‍ബണ്‍ മോണോക്സൈഡ് വിഷവും കിണറില്‍ ഉള്ളതിനാല്‍ ഇറങ്ങിയവര്‍ വേഗം കുഴഞ്ഞു വീണു . കരയില്‍ എത്തിച്ച ഇരുവര്‍ക്കും അഗ്നി രക്ഷാ വിഭാഗം ഓക്സിജന്‍ നല്‍കിയാണ്‌ ആശുപത്രിയില്‍ എത്തിച്ചത് എങ്കിലും രഘു മരണപ്പെട്ടു .

രഘുവിന്റെ ഭാര്യ സതിയമ്മ , മക്കള്‍ രമേശ്‌ ,രതീഷ്‌ ,മരുമകള്‍ ആര്യ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com